കേരളം

kerala

ETV Bharat / state

ഉപതെരഞ്ഞെടുപ്പില്‍ സർക്കാർ വിരുദ്ധ വികാരം പ്രതിഫലിക്കും: ഇ.ടി മുഹമ്മദ് ബഷീർ - AROOR BY ELECTION NEWS UPDATES

മുഖ്യമന്ത്രി പിണറായി വിജയൻ അഹങ്കാരിയായിട്ടാണ് പ്രവർത്തിക്കുന്നതെന്നും ദേശീയ തലത്തില്‍ നരേന്ദ്ര മോദിയും ഇന്ത്യൻ പാരമ്പര്യത്തെ തകർക്കുകയാണെന്നും മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ

ഇടി മുഹമ്മദ് ബഷീർ

By

Published : Oct 14, 2019, 11:02 PM IST

Updated : Oct 15, 2019, 2:36 AM IST

ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനകീയ വികാരം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി അരൂരില്‍ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിക്കുന്നതോടെ പിണറായി സർക്കാറിന് കനത്ത പ്രഹരമേൽക്കും. ന്യൂനതയില്ലാതെ പ്രവർത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. വികസന പ്രവർത്തനങ്ങൾ പിന്നോട്ടാണ്. പ്രളയദുരിതശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചു സർക്കാർ ജനങ്ങളെ കബളിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ജനകീയനല്ലാതെ അഹങ്കാരിയായിട്ടാണ് പ്രവർത്തിക്കുന്നത്. യുഡിഎഫ് നടത്തിയ വികസനത്തിന്‍റെ പേരിൽ എൽഡിഎഫും പിണറായിയും മേനി നടിക്കുകയാണ്. കിഫ്ബിയുടെ കെടും കാര്യസ്ഥതയെക്കുറിച്ച് സിഐജി റിപ്പോർട്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഉപതെരഞ്ഞെടുപ്പില്‍ സർക്കാർ വിരുദ്ധ വികാരം പ്രതിഫലിക്കും: ഇ.ടി മുഹമ്മദ് ബഷീർ

ദേശീയ തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യൻ പാരമ്പര്യത്തെ തകർക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ് ഉംറ തീർത്ഥാടനത്തിന് പോയതിനാലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാത്തത്. തീർത്ഥാടന ശേഷം അദ്ദേഹം പ്രചാരണത്തില്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വജനപക്ഷപാതം കാരണം പിഎസ്‌സിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. ശബരിമലയിൽ കോടതി വിധിയുടെ പേരിൽ ആചാര ലംഘനം നടത്താനുള്ള നീക്കം തെറ്റാണെന്ന് കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മനസിലാക്കിക്കൊടുത്തു. അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ പ്രഗത്ഭയാണെന്നും അദ്ദേഹം പറഞ്ഞു. അരൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മഞ്ഞളാംകുഴി അലി എം.എൽ.എ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് എ.എം. നസീർ എന്നിവർ പങ്കെടുത്തു.

Last Updated : Oct 15, 2019, 2:36 AM IST

ABOUT THE AUTHOR

...view details