ആലപ്പുഴ :ഹരിപ്പാട് ആറാട്ടുപുഴ പെരുമ്പള്ളി തീരത്ത് അടിഞ്ഞ കൂറ്റൻ തിമിംഗലത്തിന്‍റെ ജഡം മറവുചെയ്‌തു. മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചശേഷം പൊലീസ് സാന്നിധ്യത്തിലാണ് സംസ്‌കരിച്ചത്.
ആലപ്പുഴ പെരുമ്പള്ളി തീരത്തടിഞ്ഞ കൂറ്റൻ തിമിംഗലത്തിന്‍റെ ജഡഭാഗങ്ങള്‍ സംസ്‌കരിച്ചു - കേരള പൊലീസ്
തിമിംഗലത്തിന്‍റെ ജഡം മറവുചെയ്‌തത് പൊലീസ് സാന്നിധ്യത്തില്‍
![ആലപ്പുഴ പെരുമ്പള്ളി തീരത്തടിഞ്ഞ കൂറ്റൻ തിമിംഗലത്തിന്‍റെ ജഡഭാഗങ്ങള്‍ സംസ്‌കരിച്ചു ആലപ്പുഴ പെരുമ്പള്ളി തീരം Alappuzha Perumpally Coast തിമിംഗലം Alappuzha Perumpally body of a huge whale കേരള പൊലീസ് shores of Alappuzha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13190900-thumbnail-3x2-wha.jpg)
ആലപ്പുഴ പെരുമ്പള്ളി തീരത്ത് അടിഞ്ഞ കൂറ്റൻ തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞു
ആലപ്പുഴ പെരുമ്പള്ളി തീരത്ത് അടിഞ്ഞ കൂറ്റൻ തിമിംഗലത്തിന്‍റെ ജഡം മറവുചെയ്‌തു
തലയുടെയും വാലിന്‍റെയും ഭാഗങ്ങളാണ് കണ്ടെത്തിയത്. ഇതിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമുയര്‍ന്നതോടെ പഞ്ചായത്ത് അധികൃതർ തോട്ടപ്പള്ളി കോസ്റ്റൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ജഡം കാണാന്‍ സ്ഥലത്ത് നിരവധിപേരാണ് തടിച്ചുകൂടിയത്.
Last Updated : Sep 27, 2021, 9:08 PM IST