ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ചുവടുപിടിച്ച് 73 മത്സ്യത്തൊഴിലാളികൾക്ക് വള്ളം നൽകി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്‍റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫൈബർ റീ എൻഫോഴ്സ്ഡ് വള്ളം നൽകിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാൽ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് വള്ളം വിതരണം ചെയ്തു - മത്സ്യത്തൊഴിലാളികൾ
സുഭിക്ഷ കേരളം പദ്ധതിയുടെ ചുവടുപിടിച്ചാണ് 73 മത്സ്യത്തൊഴിലാളികൾക്ക് വള്ളം നൽകിയത്
മത്സ്യത്തൊഴിലാളികൾക്ക് വള്ളം വിതരണം ചെയ്തു
ഗുണനിലവാരമുള്ളതും കടലിലും കായലിലും ഒരുപോലെ ഉപയോഗിക്കാവുന്നതുമായ വള്ളമാണ് വിതരണം ചെയ്തത്. ഫിഷറീസ് വകുപ്പിന്‍റെ സഹാത്തോടെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. 75 ശതമാനം സബ്സിഡിയിലാണ് വള്ളങ്ങള്‍ നൽകിയത്. ശാരീരിക അകലം പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് മണി വിശ്വനാഥ് അധ്യക്ഷത വഹിച്ചു.