കേരളം

kerala

ETV Bharat / state

മലയാളക്കരയ്ക്ക് ഇനി ജലോത്സവ നാളുകൾ; പുന്നമടയില്‍ നെഹ്റു ട്രോഫി - കായൽ പരപ്പുകളിൽ ആവേശം നിറച്ചു കൊണ്ട് 67ാമത് നെഹ്‌റു ട്രോഫി ജലമേള

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന 12 മത്സര വള്ളംകളികൾ ഉൾപ്പെടുത്തി ചാമ്പ്യൻസ് ബോട്ട് ലീഗിനും തുടക്കമായി.

കായൽ പരപ്പുകളിൽ ആവേശം നിറച്ചു കൊണ്ട് 67ാമത് നെഹ്‌റു ട്രോഫി ജലമേള

By

Published : Aug 31, 2019, 4:46 PM IST

Updated : Aug 31, 2019, 5:32 PM IST

ആലപ്പുഴ : കായൽപരപ്പുകളിൽ ആവേശത്തിന്‍റെ ഓളം നിറച്ച് 67ാമത് നെഹ്‌റു ട്രോഫി ജലമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ നെഹ്റു ട്രോഫിയുടെ മുദ്ര ആലേഖനം ചെയ്ത പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിവിധ കളിവള്ളങ്ങളുടെ മാസ്ഡ്രില്ലും ഫ്ലാഗ്ഓഫ് കർമ്മവും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ലോക ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻണ്ടുൽക്കർ നിർവഹിച്ചു.

മലയാളക്കരയ്ക്ക് ഇനി ജലോത്സവ നാളുകൾ; പുന്നമടയില്‍ നെഹ്റു ട്രോഫി
കായികപ്രേമികളെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ച് പ്രൗഢഗംഭീരമായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. നെഹ്റു ട്രോഫി ജലോത്സവ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായാണ് ഇത്തവണത്തെ ജലോത്സവം വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന 12 മത്സര വള്ളംകളികൾ ഉൾപ്പെടുത്തി ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സിബിഎൽ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രളയത്തെ തുടർന്ന് മാറ്റിവെച്ച ജലമേള വൻ മുന്നൊരുക്കങ്ങളോടെയാണ് പുന്നമടക്കായലില്‍ നടന്നത്.
Last Updated : Aug 31, 2019, 5:32 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details