കേരളം

kerala

ETV Bharat / state

തണ്ണീർമുക്കം ആശുപത്രിക്ക് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു - തണ്ണീർമുക്കം ആശുപത്രിയിൽ ഒരു കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

ഇരു നിലകളിലായി ഡോക്ടർസ് റൂം, നേഴ്‌സുമാർക്കുള്ള വിശ്രമ മുറി, ഫാർമസി റൂം എന്നിവയും ഉണ്ട്. ആശുപത്രിയുടെ ചുറ്റുമതിൽ നിർമ്മാണം, സൗന്ദര്യവൽക്കരണം എന്നിവക്കായി ബ്ലോക്ക് പഞ്ചായത്ത്‌ 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

തണ്ണീർമുക്കം ആശുപത്രിയിൽ ഒരു കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു  latest alappy
തണ്ണീർമുക്കം ആശുപത്രിയിൽ ഒരു കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

By

Published : Sep 11, 2020, 7:42 PM IST

ആലപ്പുഴ:തണ്ണീർമുക്കം സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ പുതിയ കിടത്തി ചികിത്സാകേന്ദ്രം ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വഴി വയലാർ രവി എം പി കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. കെ സി വേണുഗോപാൽ എം പി അധ്യക്ഷത വഹിച്ചു. മന്ത്രി പി തിലോത്തമൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് 2018-2019 ലാണ് കിടത്തി ചികിത്സക്കായുള്ള പുതിയ കെട്ടിടം എംപി ഫണ്ടിൽ നിന്നും അനുവദിച്ചത്. കെസി വേണുഗോപാൽ, വയലാർ രവി എന്നിവരുടെ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വീതം ചിലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഇരു നിലകളിലായി ഡോക്ടർസ് റൂം, നേഴ്‌സുമാർക്കുള്ള വിശ്രമ മുറി, ഫാർമസി റൂം എന്നിവയും ഉണ്ട്. ആശുപത്രിയുടെ ചുറ്റുമതിൽ നിർമ്മാണം, സൗന്ദര്യവൽക്കരണം എന്നിവക്കായി ബ്ലോക്ക് പഞ്ചായത്ത്‌ 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ചടങ്ങിൽ എഎം ആരിഫ് എംപി, കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌‌ പ്രഭ മധു, തണ്ണീർമുക്കം പഞ്ചായത്ത്‌ പ്രസിഡന്‍റ്‌‌ അഡ്വ. പി എസ് ജ്യോതിസ് തുടങ്ങിയവർ പങ്കെടുത്തു.

For All Latest Updates

ABOUT THE AUTHOR

...view details