ആലപ്പുഴ:തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ തുറക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ധീവരസഭയുടെ നേതൃത്വത്തിലാണ് പ്രോജക്റ്റ് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചത്. ബണ്ടിന്‍റെ ഷട്ടറുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഡിസംബര്‍ 15ന് അടച്ച ബണ്ട് മാര്‍ച്ച് 15ന് തുറക്കാനുള്ള നടപടികള്‍ ഇതുവരെയായിട്ടും നടന്നിട്ടില്ല. ചേർത്തല, വൈക്കം താലൂക്കുകളിലെ തീരപ്രദേശങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നു.
'തണ്ണീർമുക്കം ബണ്ട് തുറക്കണം';പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍ - alappuzha
മാര്‍ച്ച് 15ന് തുറക്കേണ്ട ബണ്ട് ഇതുവരെയും നടന്നിട്ടില്ല. ബണ്ടിന്‍റെ ഷട്ടറുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്.
തണ്ണീർമുക്കം ബണ്ട് തുറക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ
നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് ധീവര സഭ പ്രതിഷേധ ധർണ നടത്തിയത്. ആലപ്പുഴ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ സെക്രട്ടറി എൻ.ആർ ഷാജി ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്‍റ് കെ.കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. ചേർത്തല താലൂക്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.എസ് രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. വി.എം ശ്രീനിവാസൻ , കെ. തങ്കരാജ്, പി.കെ കരുണാകരൻ, കെ.ആർ സാജുമോൻ, അനിൽ കുറ്റിക്കര, കെ.സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.