ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതി പ്രകാരമുളള മത്സ്യസങ്കേതം പദ്ധതിക്ക് തണ്ണീര്‍മുക്കത്ത് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.പി.എസ്.ജ്യോതിസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ മാസം അവസാനത്തോടെ കായല്‍ തീരത്ത് കണ്ടല്‍ ചെടികള്‍ നടുന്ന വിപുലമായ പദ്ധതിക്ക് തുടക്കം കുറിക്കും. മുളങ്കുറ്റികള്‍ ഉപയോഗിച്ച് കായല്‍ പ്രദേശത്ത് അതിര് തിരിച്ച് രണ്ട് ഹെക്‌ടര്‍ സ്ഥലത്ത് സിമന്‍റ് റിങ്ങുകളും സിമന്‍റ് പൈപ്പുകളും ഓലയും ചിരട്ടയും നിക്ഷേപിച്ചുളള മത്സ്യസങ്കേതങ്ങളുടെ ഉദ്ഘാടനമാണ് നടന്നത്.
മത്സ്യസങ്കേതം പദ്ധതിയുമായി തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് - Thanneermukkam Grama Panchayat
തണ്ണീര്‍മുക്കം 521-ാം നമ്പര്‍ മത്സ്യസംഘത്തിന്‍റെയും തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്‍റെയും മത്സ്യവകുപ്പിന്‍റെയും മേല്‍നോട്ടത്തിലാണ് പദ്ധതി
തണ്ണീര്‍മുക്കം 521-ാം നമ്പര്‍ മത്സ്യസംഘത്തിന്‍റെയും തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്‍റെയും മത്സ്യവകുപ്പിന്‍റെയും മേല്‍നോട്ടത്തിലാണ് പദ്ധതിക്ക് തുടക്കമായത്. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി.തിലോത്തമന്‍ പദ്ധതിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. കായലിലെ മത്സ്യങ്ങളുടെ പ്രജനനത്തിനുളള ഇടങ്ങള്‍ കുറയുന്നത് കണക്കാക്കിയാണ് മനുഷ്യനിര്‍മിത മത്സ്യ പ്രജനന ഇടങ്ങള്‍ക്ക് വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതി പ്രകാരം തണ്ണീര്‍മുക്കത്ത് തുടക്കമിട്ടത്. മത്സ്യസങ്കേതങ്ങള്‍ ഒരുക്കുന്നതോടെ പ്രജനന പ്രായമെത്തിയ മീനുകള്‍ റിങ്ങുകളിലും പൈപ്പുകളിലും ഓലയിലും ചിരട്ടയിലും മുട്ടയിടുന്നതിനോടൊപ്പം അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെറുസസ്യങ്ങളെയും മറ്റും മത്സ്യ കുഞ്ഞുങ്ങള്‍ക്കുള്‍പ്പെടെ ആഹാരമാക്കാന്‍ സാധിക്കുകയും ചെയ്യും.