ആലപ്പുഴ: കൈനകരിയില്‍ മടവീണ കനകാശ്ശേരി, ആറ്പങ്ക് എന്നിവിടങ്ങളില്‍ എത്രയും വേഗം ബണ്ട് നിര്‍മിച്ച് വെള്ളം വറ്റിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കൈനകരിയിൽ രണ്ടിടത്താണ് മടവീണത്. ബാക്കിയുള്ളിടത്ത് മട വീണിട്ടില്ലെങ്കിലും പലയിടത്തും ബണ്ട് കവിഞ്ഞ് വെള്ളം ഒഴുകുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ജലനിരപ്പ് ഉയര്‍ന്നാല്‍ കൂടുതൽ മടവീഴ്ച പ്രതീക്ഷിക്കാമെന്ന് ധനമന്ത്രി അറിയിച്ചു.
കൈനകരിയിൽ താൽക്കാലിക ബണ്ട് നിർമിക്കും: തോമസ് ഐസക്ക് - Kainakari
വരും ദിവസങ്ങളിൽ ജലനിരപ്പ് ഉയര്‍ന്നാല്‍ കൂടുതൽ മടവീഴ്ച പ്രതീക്ഷിക്കാമെന്ന് ധനമന്ത്രി അറിയിച്ചു.
മട വീണ സ്ഥലങ്ങളില്‍ എത്രയും പെട്ടെന്ന് മട കുത്തുന്നതിന് വേണ്ടിയുള്ള സംവിധാനം ഒരുക്കും. നിലവിലെ രീതിയിൽ ബണ്ട് പിടിപ്പിക്കുന്നതിന് രണ്ടുമാസത്തെ സമയം എടുക്കും. കൈനകരി പാടശേഖരത്ത് 25 അടി വീതിയിൽ മണൽ ചാക്കുകൾ നിരത്തി താൽക്കാലികമായി ബണ്ട് നിർമിച്ച് വെള്ളം പമ്പ് ചെയ്യും. വെള്ളം കുറയുമ്പോൾ ബണ്ട് നിർമിക്കും. അഞ്ച് ദിവസത്തിനുള്ളില്‍ പമ്പിങ് തുടങ്ങാൻ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.
മണല്‍ ചാക്ക് നിര്‍മിക്കാനുള്ള മണ്ണ്, സാൻഡ് ബാഗ് എന്നിവ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സബ് കലക്ടർ കൃഷ്ണതേജ, കൃഷി അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഷൈനീ ലൂക്കോസ് എന്നിവര്‍ ആലപ്പുഴ എസ് ഡി വി സ്‌കൂളിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു. മട വീണ പാടശേഖരങ്ങളും മന്ത്രി സന്ദർശിച്ചു.