കേരളം

kerala

ETV Bharat / state

സാന്ത്വന സ്പര്‍ശം : ജില്ലാതല അദാലത്തിന് ആലപ്പുഴയില്‍ തുടക്കമായി - അദാലത്ത്

മന്ത്രിസഭാ തീരുമാനപ്രകാരം ജില്ലകളില്‍ നടത്തുന്ന സാന്ത്വനസ്പർശം പരാതി പരിഹാര അദാലത്തിന് ആലപ്പുഴയില്‍ തുടക്കമായി. മന്ത്രിമാരായ ജി സുധാകരൻ,ഡോ. ടി എം തോമസ് ഐസക്, പി തിലോത്തമൻ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

Swanthana Sparsham; District level Adalat started in Alappuzha  Swanthana Sparsham  District level Adalat started in Alappuzha  District level Adalat  Alappuzha  Adalat  സാന്ത്വന സ്പര്‍ശം : ജില്ലാതല അദാലത്തിന് ആലപ്പുഴയില്‍ തുടക്കമായി  സാന്ത്വന സ്പര്‍ശം  ജില്ലാതല അദാലത്തിന് ആലപ്പുഴയില്‍ തുടക്കമായി  ജില്ലാതല അദാലത്ത്  അദാലത്ത്  ആലപ്പുഴ
സാന്ത്വന സ്പര്‍ശം : ജില്ലാതല അദാലത്തിന് ആലപ്പുഴയില്‍ തുടക്കമായി

By

Published : Feb 1, 2021, 7:58 PM IST

Updated : Feb 1, 2021, 8:24 PM IST

ആലപ്പുഴ: ജനങ്ങളുടെ പരാതികള്‍ക്കും ആവലാതികള്‍ക്കും എത്രയും പെട്ടെന്ന് തീർപ്പ് കൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ മന്ത്രിസഭാ തീരുമാനപ്രകാരം ജില്ലകളില്‍ നടത്തുന്ന സാന്ത്വനസ്പർശം പരാതി പരിഹാര അദാലത്തിന് ജില്ലയില്‍ തുടക്കമായി. ആദ്യ ദിനം അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകള്‍ക്കായുള്ള അദാലത്ത് ലജ്നത്തുള്‍ സ്കൂളിലാണ് സംഘടിപ്പിച്ചത്. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ ജി സുധാകരൻ,ഡോ. ടി എം തോമസ് ഐസക്, പി തിലോത്തമൻ എന്നിവരാണ് അദാലത്തില്‍ പരാതികള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കുന്നത്.

ഓൺലൈനായി അദാലത്ത് ദിവസം രാവിലെ വരെ 9466 അപേക്ഷകൾ ലഭിച്ചതായി അദാലത്തിൽ ആധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. ഇതുകൂടാതെ നേരിട്ട് ഹാജരാകുന്നവരുടെ അപേക്ഷകളും പരിഗണിക്കുന്നുണ്ട്. കൂടുതൽ പരിശോധന വേണ്ട പരാതികൾ എത്രയും പെട്ടെന്ന് തീർപ്പാക്കി നൽകുമെന്ന് ജി സുധാകരൻ പറഞ്ഞു.

സാന്ത്വന സ്പര്‍ശം : ജില്ലാതല അദാലത്തിന് ആലപ്പുഴയില്‍ തുടക്കമായി

ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലായി മാത്രം ഓൺലൈനായി 3166 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. പരാതികളുടെ പരിശോധന തുടരുകയാണ്. 25000 രൂപവരെയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അനുവദിക്കാൻ മന്ത്രിമാർക്ക് പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. ആദ്യം പരിഗണിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളായിരുന്നു. 25000ന് മുകളില്‍ ധനസഹായം നല്‍കേണ്ട അപേക്ഷകള്‍ ശുപാര്‍ശ പ്രകാരം സെക്രട്ടേറിയറ്റിലേക്ക് അയയ്ക്കും. എത്രയും പെട്ടെന്ന് ഇതില്‍ തീരുമാനം എടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് 503 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ആകെ ചെലവഴിച്ചതെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. എന്നാൽ ഈ ഗവൺമെൻറ് അദാലത്ത് നടത്തുന്ന ദിവസം വരെ നോക്കിയാല്‍ 1703 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവഴിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ പൂര്‍ത്തിയാകുമ്പോള്‍ അത് 2000 കോടി രൂപയെങ്കിലും ആയി ഉയരുമെന്നും അത് ജനങ്ങള്‍ക്ക് സമാശ്വാസം നൽകാനുള്ള പിണറായി വിജയന്‍ സർക്കാരിന്‍റെ പ്രതിബദ്ധതയാണ് കാട്ടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അദാലത്ത് ചൊവ്വാഴ്ചയും തുടരും. ചൊവ്വാഴ്ച കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളുടെ പരാതി പരിഹാര അദാലത്താണ് നടക്കുക. രാവിലെ 10 മണിക്ക് എടത്വ സെന്‍റ് അലോഷ്യസ് കൊളജിലാണ് അദാലത്ത്.

Last Updated : Feb 1, 2021, 8:24 PM IST

ABOUT THE AUTHOR

...view details