കേരളം

kerala

ETV Bharat / state

രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടെയും കാലുപിടിക്കാമെന്ന് സുരേഷ് ഗോപി - രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണമെന്ന്‌ സുരേഷ് ഗോപി

'കൊലപാതകങ്ങൾ ഒരു അച്ഛൻ എന്ന നിലയിൽ ഏറെ വേദനിപ്പിക്കുന്നു. ഓരോ കൊലപാതകവും നാടിന്‍റെ സമാധാനം കെടുത്തുകയാണ്'

suresh gopi visited late bjp leader ranjith sreenivasans house  stop political assasination, suresh gopi  രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണമെന്ന്‌ സുരേഷ് ഗോപി  രഞ്ജിത്ത് ശ്രീനിവാസന്‍റെ വീട്‌ സന്ദര്‍ശിച്ചു
'രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടെയും കാലുപിടിക്കാം': സുരേഷ് ഗോപി

By

Published : Dec 25, 2021, 3:15 PM IST

Updated : Dec 25, 2021, 5:11 PM IST

ആലപ്പുഴ :Suresh Gopi: രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ആരുടെയും കാലുപിടിക്കാൻ തയ്യാറാണെന്ന് സുരേഷ്ഗോപി എംപി. കൊലപാതകങ്ങൾ ഒരു അച്ഛൻ എന്ന നിലയിൽ ഏറെ വേദനിപ്പിക്കുന്നു. ഓരോ കൊലപാതകവും നാടിന്‍റെ സമാധാനം കെടുത്തുകയാണ്.

ഏത് മതമായാലും രാഷ്ട്രീയമായാലും മൊത്തത്തിൽ ഒരു പ്രദേശത്തെ സമാധാനം കെടുത്തുന്നത് വഴി രാജ്യത്തിന്‍റെ വളർച്ചയെ തന്നെയാണ് ബാധിക്കുന്നത് എന്ന് ഇക്കൂട്ടർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങളിൽ നഷ്‌ടപ്പെട്ടുപോയ ആളുകളുടെ മക്കൾക്ക് മാത്രമല്ല, സമൂഹത്തിലെ എല്ലാ കുഞ്ഞുങ്ങളുടെയും മനസിൽ ഒരു കളങ്കമായി ഇത്തരം സംഭവങ്ങൾ മാറും.

രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടെയും കാലുപിടിക്കാമെന്ന് സുരേഷ് ഗോപി

ALSO READ:സില്‍വര്‍ ലൈന്‍: ഡി.പി.ആര്‍ പുറത്തു വിടണമെന്ന് സി.പി.ഐ

അവരെ മോശപ്പെട്ട സംസ്‌കാരത്തിലേക്ക് വലിച്ചിഴയ്ക്കുന്ന തരത്തിൽ ഈ സമ്പ്രദായം മാറുമെന്നും രാജ്യദ്രോഹമാണ് ഇതുവഴി ചെയ്യുന്നതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ആലപ്പുഴയിൽ കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Dec 25, 2021, 5:11 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details