കേരളം

kerala

ETV Bharat / state

കെ.കെ മഹേശൻ്റെ കേസിൽ നിയമം വെള്ളാപ്പള്ളിക്കും ബാധകമെന്ന് വി.എം സുധീരൻ - കെ.കെ മഹേശൻ്റെ കേസ്

മഹേശൻ്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീതിയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും കുടുംബത്തിൻ്റെ നിലപാടിനൊപ്പം നിലകൊള്ളുമെന്നും സുധീരൻ

vellappally kk maheshan  KK Mahesan's case  കെ.കെ മഹേശൻ്റെ കേസ്  വി.എം സുധീരൻ മഹേശൻ്റെ വീട്ടിൽ
സുധീരൻ

By

Published : Jul 6, 2020, 4:01 PM IST

ആലപ്പുഴ: കെ.കെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം വഴിതിരിച്ചുവിടാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം സുധീരൻ. എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരിക്കെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കെ.കെ മഹേശൻ്റെ വീട് സന്ദർശിച്ച വി.എം സുധീരൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മഹേശൻ്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീതിയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും കുടുംബത്തിൻ്റെ നിലപാടിനൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.കെ മഹേശൻ്റെ കേസിൽ നിയമം വെള്ളാപ്പള്ളിക്കും ബാധകമാണെന്ന് ഉറപ്പാക്കണമെന്ന് വി.എം സുധീരൻ പറഞ്ഞു.

മഹേശൻ്റെ കേസിൽ നിയമം വെള്ളാപ്പള്ളിക്കും ബാധകമെന്ന് വി.എം സുധീരൻ
കാര്യക്ഷമതയുള്ള സത്യസന്ധരായ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവാശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുധീരൻ കത്ത് അയച്ചിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനും കൂട്ടരുമാണ് തന്നെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് മഹേശൻ്റെ കുറിപ്പുകളും അനുബന്ധ രേഖകളുമെന്ന് സുധീരൻ കത്തിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി, വെള്ളാപ്പള്ളിയുടെ മനേജർ കെ.എൽ അശോകൻ എന്നിവരുൾപ്പെടെ അമ്പതോളം പേരുടെ മൊഴിയെടുത്തിരുന്നു. എസ്എൻഡിപി യോഗം പ്രസിഡൻ്റ് ഡോ. കെ.സോമൻ്റെ മൊഴി എടുത്തേക്കും. മൊഴികളുടെ സൂക്ഷ്‌മ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ 24നാണ് കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിൽ കെ.കെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ABOUT THE AUTHOR

...view details