ആലപ്പുഴ: എൽഡിഎഫ് തുടർഭരണത്തിന്‍റെ ഗുണം സംസ്ഥാനത്തിന് മാത്രം അല്ലെന്നും അത് രാജ്യത്താകെ മാറ്റം ഉണ്ടാക്കുന്നതാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ എതിർക്കാൻ കേരളത്തിലെ എൽഡിഎഫ് സർക്കാരിന് മാത്രമേ സാധിക്കൂ. ഭരണഘടന, ജനാധിപത്യം, മതേതരത്വം ഒക്കെ സംരക്ഷിക്കാൻ എൽഡിഎഫിനേ കഴിയൂ. കേരളത്തിൽ തൂത്തെറിഞ്ഞാൽ അത് ദേശീയ തലത്തിൽ ബിജെപിക്ക് വൻ തിരിച്ചടിയാവുമെന്നും തെറ്റായ നയങ്ങളെ ചെറുത്ത് തോൽപ്പിക്കാമെന്നും അവർ പറഞ്ഞു.
കേരളത്തിലെ തുടർഭരണം രാജ്യത്താകമാനം മാറ്റമുണ്ടാക്കും: സുഭാഷിണി അലി - അരൂർ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
അരൂരിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സുഭാഷിണി അലി
കേരളത്തിലെ തുടർഭരണം രാജ്യത്താകമാനം മാറ്റമുണ്ടാക്കും: സുഭാഷിണി അലി
അരൂരിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സുഭാഷിണി അലി. ഡി. സുരേഷ് ബാബു അധ്യക്ഷനായി. സ്ഥാനാർഥി ദെലീമാ ജോജോ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, അഡ്വ. എ.എം. ആരിഫ് എംപി തുടങ്ങിയവർ സന്നിഹിതരായിരുന്നു.