സുഭാഷ് വാസുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു - Subhash Vasu Crime Branch
മൈക്രോഫിനാൻസ് ഇടപാടുകളിലെ തട്ടിപ്പ് സംബന്ധിച്ചാണ് അന്വേഷണം. സുഭാഷ് വാസുവിനൊപ്പം മുൻ യൂണിയൻ സെക്രട്ടറി സുരേഷ് ബാബുവിനെയും ചോദ്യം ചെയ്യുന്നുണ്ട്.

ആലപ്പുഴ: പതിനൊന്ന് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ എസ്.എൻ.ഡി.പി മുൻ നേതാവ് സുഭാഷ് വാസുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. മാവേലിക്കര യൂണിയൻ പ്രസിഡന്‍റായിരിക്കെ നടത്തിയ മൈക്രോഫിനാൻസ് ഇടപാടുകളിലെ തട്ടിപ്പ് സംബന്ധിച്ചാണ് അന്വേഷണം. സുഭാഷ് വാസുവിനൊപ്പം യൂണിയൻ മുൻ സെക്രട്ടറി സുരേഷ് ബാബുവിനെയും ചോദ്യം ചെയ്യുന്നുണ്ട്. പല തവണ നോട്ടീസ് നൽകിയിട്ടും ഇരുവരും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നില്ല. നിലവിൽ മുൻകൂർ ജാമ്യാപേക്ഷയുടെ ബലത്തിലാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണിക്ക് മുൻപിൽ ഹാജരായത്. യൂണിയനിലെ പത്തുവർഷത്തെ സാമ്പത്തിക തിരിമറികളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.