ആലപ്പുഴ: വെള്ളാപ്പള്ളിക്കെതിരായ നീക്കങ്ങൾക്ക് മൂർച്ചകൂട്ടി സുഭാഷ് വാസുവും ഗോകുലം ഗോപാലനും ഒന്നിച്ചു. വെള്ളാപ്പള്ളിയുടെ മുഖ്യശത്രു ഗോകുലം ഗോപാലനുമായി കൈകോർത്താണ് സുഭാഷ് വാസുവിന്‍റെ പുതിയ നീക്കം. കായംകുളം വെളളാപ്പളളി നടേശൻ എഞ്ചിനീയറിങ് കോളജിന്‍റെ പേര് മാറ്റി മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാക്കി. കോളജ് ഉൾപ്പെടുന്ന ഗുരുദേവ ട്രസ്റ്റിന്‍റെ ചെയർമാൻ സ്ഥാനത്ത് നിന്നും തുഷാർ വെള്ളാപ്പള്ളിയെ പുറത്താക്കി.
സുഭാഷ് വാസുവും ഗോകുലം ഗോപാലനും ഒന്നിച്ചു; എഞ്ചിനീയറിങ് കോളജിന്‍റെ പേര് മാറ്റി - vellappally
കായംകുളം വെളളാപ്പളളി നടേശൻ എഞ്ചിനീയറിങ് കോളജിന്‍റെ പേര് മാറ്റി മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാക്കി
പുതിയ ചെയർമാനായി ഗോകുലം ഗോപാലൻ സ്ഥാനമേറ്റു. കോളജിന്‍റെ ഭൂരിഭാഗം ഓഹരിയും വാങ്ങിയാണ് ഗോകുലം ഗോപാലൻ ചെയർമാനായത്. ശ്രീനാരായണീയർ മുഴുവൻ ഒരുമിച്ച് നിന്ന് എസ്എൻഡിപിയെ അപകടത്തിൽ നിന്ന് രക്ഷിക്കണമെന്നും സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതിനെ തുടർന്ന് മാവേലിക്കര എസ്എൻഡിപി യൂണിയൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും സുഭാഷ് വാസുവിനെ പുറത്താക്കിയിരുന്നു. ഇതോടെയാണ് വെള്ളാപ്പള്ളിയുടെ വിശ്വസ്‌തനായ സുഭാഷ് വാസു എസ്എൻഡിപി യോഗനേതൃത്വവുമായി തെറ്റുന്നത്.