സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ പുറത്താക്കി - സുഭാഷ് വാസു
കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
![സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ പുറത്താക്കി SUBASH_VASU ആലപ്പുഴ SPICES_BOARD CENTRAL SPICES_BOARD_CHAIRMAN സ്പൈസസ് ബോർഡ് ചെയർമാൻ സുഭാഷ് വാസു bdjs bjp](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8780923-206-8780923-1599929009443.jpg)
ആലപ്പുഴ : സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കംചെയ്തു. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ബിഡിജെഎസ് നേതാവായിരുന്ന സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞിരുന്നില്ല. തുഷാർ വെള്ളാപ്പള്ളി ഇക്കാര്യം കേന്ദ്ര സർക്കാരിനോടും ബിജെപി നേതൃത്വത്തോടും നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന സുബാഷ് വാസു താൻ ഇപ്പോഴും നേതാവ് താനാണെന്നാണ് അവകാശപ്പെടുന്നത്. എസ്എൻഡിപി മാവേലിക്കര യൂണിയനിലെ സാമ്പത്തിക തിരിമറി കേസിൽ സുഭാഷ് വാസു അന്വേഷണം നേരിടുകയാണ്. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന് എൻഡിഎ നേതൃയോഗത്തിൽ സുബാഷ് വാസുവിനെ സ്‌പൈസ് ബോർഡിൽ നിന്ന് പുറത്താക്കണമെന്ന് ബിഡിജെഎസ് നേതാക്കൾ ആവശ്യപ്പെട്ടതായാണ് ലഭ്യമായ സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിലെ ബിഡിജെഎസ് സ്ഥാനാർത്ഥിയായിരുന്നു സുഭാഷ് വാസു.