ആലപ്പുഴ:കൊവിഡ് 19 പ്രതിരോധ സന്നാഹങ്ങൾക്ക് നടുവില്‍ ജില്ലയിലെ വിദ്യാർഥികളുടെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ. 20 കേന്ദ്രങ്ങളിലായി രാവിലെ 10ന് ആരംഭിച്ച പരീക്ഷയ്ക്കായി 4,909 പേരും 16 കേന്ദ്രങ്ങളിലായി ഉച്ചയ്ക്ക് 2.30 മുതൽ നടന്ന പരീക്ഷക്ക് 3,738 പേരും ഹാജരായി. കൊവിഡ് സ്ഥിരീകരിച്ച രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയാണ് പരീക്ഷ എഴുതിയത്. വണ്ടാനം മെഡിക്കൽ കോളജിൽ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കായി ഡോക്‌ടറുടെ നിരീക്ഷണത്തിൽ രാവിലെയും ഉച്ചയ്ക്കുമായാണ് ഇവര്‍ പരീക്ഷെ എഴുതിയത്.
കൊവിഡ് പ്രതിരോധ സന്നാഹത്തോടെ പ്രവേശന പരീക്ഷയെഴുതി വിദ്യാർഥികള്‍ - entrance exam news
കൊവിഡ് സ്ഥിരീകരിച്ച രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയാണ് ജില്ലയില്‍ പരീക്ഷ എഴുതിയത്
കണ്ടെയ്‌ൻമെൻറ് സോണിൽ ഉൾപ്പെട്ട ജില്ലയിലെ ഏക പരീക്ഷാകേന്ദ്രമായ എസ്എൽ പുരത്തെ ജിഎസ്എംഎംഎച്ച്എസിൽ 70 ശതമാനത്തിലേറെ പേർ പരീക്ഷയെഴുതി. രാവിലെ 239ഉം ഉച്ചയ്ക്ക് 228ഉം പേരാണിവിടെ പരീക്ഷയ്ക്ക് ഹാജരായത്. കൊവിഡ് പശ്ചാത്തലത്തിൽ ഓരോ കേന്ദ്രത്തിലും സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചെത്തിയ സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമായിരുന്നു.
പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥികളുടെ തെർമൽ സ്‌കാനിംഗ്, സാനിറ്റൈസിംഗ് എന്നിവയുടെ ചുമതല സന്നദ്ധ പ്രവർത്തകര്‍ക്കായിരുന്നു. ഓരോ കേന്ദ്രത്തിലും 10 വീതം സന്നദ്ധ പ്രവർത്തകരുടെ സേവനമാണ് ലഭ്യമായത്. പുന്നപ്ര മുതൽ മണ്ണഞ്ചേരിവരെ സ്‌കൂളുകളാണ് പരീക്ഷാകേന്ദ്രങ്ങളായത്. ഇവിടങ്ങളിൽ ഒരുക്കങ്ങൾ നേരത്തെതന്നെ പൂർത്തിയാക്കിയിരുന്നു. ചോദ്യപേപ്പറുകൾ ചൊവാഴ്‌ച തന്നെ ഓരോ കേന്ദ്രത്തിലും എത്തിച്ചു. എല്ലാ പരീക്ഷാകേന്ദ്രങ്ങളും അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ അണുവിമുക്തമാക്കി. പരമാവധി 400 പേർ എന്നതോതിൽ ഓരോകേന്ദ്രത്തിലെയും പരീക്ഷാർത്ഥികളുടെ എണ്ണം നിജപ്പെടുത്തിയിരുന്നു.
പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് കൂടുതൽ ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തി. ബസ് സ്റ്റോപ്പുകളിലും പരീക്ഷാകേന്ദ്രങ്ങളിലും മറ്റും തിരക്ക് ഒഴിവാക്കിക്കൊണ്ട് സാമൂഹിക അകലം പാലിക്കപ്പെടുന്നുണ്ടെന്ന് പൊലീസ് ഉറപ്പാക്കി. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അധ്യാപകർക്ക് ഗ്ലൗസ്, സാനിറ്റൈസർ, താപമാപിനി എന്നിവ നൽകി. കണ്ടൈൻമെൻറ് സോണിലുൾപ്പെട്ട പരീക്ഷാകേന്ദ്രത്തിൽ കർക്കശമായ സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. പരീക്ഷ നടത്തിപ്പ് സുഗമമാക്കാൻ എല്ലാ സഹകരണവും നൽകാൻ സ്‌കൂൾ അധികൃതർക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ധന്യ ആർ കുമാർ നിർദ്ദേശം നൽകിയിരുന്നു.