പരീക്ഷാ കേന്ദ്രങ്ങളില്‍ സേവനവുമായി പൊലീസിനോടൊപ്പം കുട്ടിപൊലീസും - exam centers kerala
മാസ്‌ക് വിതരണത്തിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താനും സ്റ്റുഡന്‍റ് പൊലീസായിരുന്നു മുന്നില്‍
ആലപ്പുഴ: കൊവിഡ് 19, ലോക്ക് ഡൗണ്‍ എന്നിവയെ തുടര്‍ന്ന് മാറ്റിവെച്ച പൊതുപരീക്ഷകൾ തുടങ്ങിയപ്പോൾ വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകര്‍ന്ന് സേവന രംഗത്ത് പ്രവൃത്തിക്കുകയാണ് പൊലീസിനോടൊപ്പം സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍. മാസ്‌ക് വിതരണത്തിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താനും സ്റ്റുഡന്‍റ് പൊലീസായിരുന്നു മുന്നില്‍. ജില്ലയിലെ 195 പരീക്ഷാ കേന്ദ്രങ്ങളിലായി 56 ഇടങ്ങളിൽ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ സേവനവും മറ്റിടങ്ങളിൽ പൊലീസുകാരുടെ സേവനവും അധികൃതര്‍ ഉറപ്പുവരുത്തിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് പുറമെ പരീക്ഷാ കേന്ദ്രത്തിന് പരിസരത്തായി പിങ്ക് പൊലീസ് പട്രോളിങുമുണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പിന് പുറമെ ആരോഗ്യ വകുപ്പിന്‍റെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തകരും സേവനവുമായി വിദ്യാർഥികളെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നു.