കേരളം

kerala

ETV Bharat / state

വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു - Student died in vehicle accident

ചേർത്തല എസ്.എന്‍ കോളജിലെ ബി.കോം വിദ്യാർഥി ഗോകുലാണ് മരിച്ചത്

വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു  ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു  ചേർത്തല എസ്.എന്‍ കോളജ്  വയലാർ സ്വദേശി  ഗോകുൽ  Student died in vehicle accident  vehicle accident
വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

By

Published : Mar 4, 2020, 8:34 PM IST

ആലപ്പുഴ: ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. വയലാർ സ്വദേശി വളവത്ത് ദിലീപ് കുമാറിന്‍റെ മകൻ ഗോകുൽ (20) ആണ് ചികിത്സയിലിരിക്കേ മരിച്ചത്. കഞ്ഞിക്കുഴി വനസ്വർഗ്ഗം പള്ളിക്ക് സമീപം ഇന്നലെ ഉച്ചക്കായിരുന്നു അപകടം. ഗോകുലും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോകുലിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളം ലേക് ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ചേർത്തല എസ്.എന്‍ കോളജിലെ ബി.കോം വിദ്യാർഥിയാണ് ഗോകുൽ.

ABOUT THE AUTHOR

...view details