ആലപ്പുഴ:പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദനം. ആലപ്പുഴ പല്ലന സ്വദേശി അനില്‍കുമാറിന്‍റെ മകന്‍ അരുണ്‍ കുമാറിനാണ് പരിക്കേറ്റത്. അയല്‍വാസിയായ ശാരങ്ധരൻ കുട്ടിയെ മർദിച്ചതായാണ് അനിൽകുമാർ പരാതി നൽകിയിട്ടുള്ളത്.
ഇന്നലെ വൈകുന്നേരമാണ് പരാതിക്ക് ആസ്പദമായ സംഭവം. കുട്ടികളെ കളിക്കാന്‍ വിളിച്ചുകൊണ്ടുപോയതിന്‍റെ പേരിലാണ് അരുണിനെ അയല്‍ക്കാരന്‍ അടിച്ചത്. ശാരങ്ങധരന്‍ കുട്ടിയെ ദേഹമാസകലം മര്‍ദിച്ചുവെന്നാണ് പരാതി. ശാരങ്ങധരന്‍റെ ചെറുമക്കളോടൊപ്പം കളിച്ചുകൊണ്ടിരുന്ന തന്നെ തെങ്ങിന്‍റെ മടലുകൊണ്ട് പുറത്തും മുഖത്തുമാണ് അടിച്ചതെന്ന് മർദനത്തിന് ഇരയായ കുട്ടി പറഞ്ഞു.
ആലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദനം ALSO READ:വഴി തർക്കത്തിനിടെ ഒരാൾ അടിയേറ്റ് മരിച്ചു
അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരിശോധനയിൽ കുട്ടിയുടെ പുറത്ത് അടിയേറ്റ് കരിനീലിച്ച പാടുകൾ ഉണ്ടെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. കണ്ണിനേറ്റ അടിയുടെ ആഘാതത്തിൽ കണ്ണിന് പരിക്കുകളുണ്ടോ എന്ന് വിശദമായ പരിശോധനയിൽ മാത്രമേ പറയാൻ സാധിക്കൂ എന്നാണ് ഡോക്ടർമാരിൽ നിന്ന് ലഭിച്ച മറുപടി എന്നും അനിൽ കുമാർ പറഞ്ഞു. മർദനമേറ്റ കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.