കേരളം

kerala

വള്ളികുന്നം യുവതിയുടെ ആത്മഹത്യ; പഴുതടച്ച അന്വേഷണം നടത്തുമെന്ന് പൊലീസ്

By

Published : Jun 22, 2021, 10:22 PM IST

സുചിത്രയുടെ മരണം സംബന്ധിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കും വിധം വാർത്ത നൽകിയെന്നാരോപിച്ച് സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

WOMEN FOUND DEAD AT HUSBANDS HOUSE AT ALAPUZHA  alappuzha women found dead  vallikkunnam woman found dead  വള്ളികുന്നം യുവതിയുടെ ആത്മഹത്യ  വള്ളികുന്നം യുവതിയുടെ ആത്മഹത്യ വാർത്ത  ആലപ്പുഴയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ
വള്ളികുന്നം യുവതിയുടെ ആത്മഹത്യ; പഴുതടച്ച അന്വേഷണം നടത്തുമെന്ന് പൊലീസ്

ആലപ്പുഴ : വള്ളികുന്നത്ത് യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പഴുതടച്ച അന്വേഷണം നടത്തുമെന്ന് പൊലീസ്. സംഭവത്തിൽ അസ്വാഭാവിക മരണതിന് കേസെടുത്ത വള്ളികുന്നം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭർത്താവ് വിഷ്‌ണുവിന്‍റെയും ബന്ധുക്കളുടെയും ഭർതൃവീട്ടുകാരുടെയും മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

യുവതിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടം നടപടികൾക്കായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ കഴിയൂ എന്ന നിലപാടിലാണ് പൊലീസ്.

Read More:ആലപ്പുഴയി‍‍ൽ​ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സുചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ നിന്ന് സുചിത്രയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സുചിത്രയുടെ ഫോൺ വിവരങ്ങളടക്കം പരിശോധിക്കുമെന്ന് ചെങ്ങന്നൂർ ഡിവൈഎസ്‌പി അറിയിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സുചിത്രയെ കണ്ടെത്തിയത്. സുചിത്ര മുറിയുടെ വാതിൽ തുറക്കാതായതോടെ കതക് തകർത്ത് അകത്തു കടക്കുകയായിരുന്നു.

ഭർത്താവിന്‍റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാർച്ച് 21നായിരുന്നു സുചിത്രയും വിഷ്‌ണുവും തമ്മിലുള്ള വിവാഹം. ഒരു മാസം മുൻപാണ് ഭർത്താവ് വിഷ്‌ണു ജാർഖണ്ഡിലെ ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയത്. ഓച്ചിറ സ്വദേശിനിയാണ് സുചിത്ര. പിതാവ് ലഡാക്കിൽ സൈനിക ഉദ്യോഗസ്ഥനാണ്.

Also Read:സ്ത്രീധന പീഡനം തടയാൻ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

അതേസമയം, സുചിത്രയുടെ മരണം സംബന്ധിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കുംവിധം വാർത്ത നൽകിയെന്നാരോപിച്ച് സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ പൊലീസ് സ്ഥലത്തെത്തിയാണ് നാട്ടുകാരെ അനുനയിപ്പിച്ചത്. വരുംദിവസങ്ങളിൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭ്യമായ സൂചന.

ABOUT THE AUTHOR

...view details