ആലപ്പുഴ: 2020-21 വര്‍ഷത്തെ സംസ്ഥാന ബജറ്റിന്‍റെ ഭാഗമായി ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിനായി 450 കോടി രൂപയും, തോട്ടപ്പിള്ളി സ്‌പില്‍വേയുടെ ആഴം കൂട്ടുന്ന പ്രവൃത്തികള്‍ക്കായി 280 കോടി രൂപയും ഉള്‍പ്പെടെ 6 പ്രവൃത്തികള്‍ക്കായി 765 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചതായി മന്തി ജി.സുധാകരന്‍ അറിയിച്ചു.
സംസ്ഥാന ബജറ്റ്; അമ്പലപ്പുഴ മണ്ഡലത്തില്‍ 765 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു - latest alapuzha
ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിനായി 450 കോടി രൂപയും, തോട്ടപ്പിള്ളി സ്‌പില്‍വേയുടെ ആഴം കൂട്ടുന്നതിന് 280 കോടി രൂപയും ഉള്‍പ്പെടെ 6 പ്രവൃത്തികള്‍ക്കായി 765 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
സംസ്ഥാന ബഡ്‌ജറ്റ്; അമ്പലപ്പുഴ മണ്ഡലത്തില്‍ 765 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു
അമ്പലപ്പഴ മണ്ഡലത്തിലെ വനിതാ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി 5 കോടിരൂപയും ആലപ്പുഴ മെഡിക്കല്‍ കോളജിലെ മെഡി ബാങ്കിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി 5 കോടി രൂപയും അനുവദിച്ചു. അമ്പലപ്പുഴ ഹെല്‍ത്ത് സെന്‍ററിന്‍റെ പുതിയ കെട്ടിടത്തിനായി 20 കോടിയും പ്രഖ്യാപിച്ചു. കരുമാടി ആയൂര്‍വ്വേദ ആശുപത്രി കെട്ടിടത്തിനായി 5 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.