ആലപ്പുഴ: ആലപ്പുഴ ജില്ല കലക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമൻ നെഹ്റുട്രോഫി വള്ളം കളി നടത്തിപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുത്തില്ല. കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുക്കാതെ മാറി നിന്നത്. മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീര്‍ കൊലപാതക കേസില്‍ കുറ്റാരോപിതനായ വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടറായി നിയമിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കലക്‌ടര്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നതെന്നാണ് സൂചന.
നെഹ്റുട്രോഫി വള്ളംകളി; യോഗത്തില്‍ പങ്കെടുക്കാതെ ശ്രീറാം വെങ്കിട്ടരാമൻ
ഇന്ന് (ജൂലൈ 29) രാവിലെ ആലപ്പുഴയില്‍ നടന്ന പ്രത്യക്ഷ സമരത്തില്‍ നെഹ്റുട്രോഫി വള്ളം കളി നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ബഹിഷ്‌കരിക്കുമെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ അറിയിച്ചിരുന്നു.
നെഹ്റുട്രോഫി വള്ളംകളി യോഗത്തിൽ പങ്കെടുക്കാതെ ശ്രീറാം വെങ്കിട്ടരാമൻ
നെഹ്‌റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗം ബഹിഷ്കരിക്കുമെന്ന് കോൺഗ്രസും മുസ്‌ലിം ലീഗും നേരത്തെ വ്യക്തമാക്കിയിരുന്നു. എം.എൽ.എമാരായ എച്ച് സലാം, പി.പി ചിത്തരഞ്ജൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാൻ കൂടിയാണ് ജില്ല കലക്‌ടര്‍.
also read:ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം; പ്രത്യക്ഷ സമരവുമായി മുസ്‌ലിം ലീഗ്