ആലപ്പുഴ: പ്രതിഷേധങ്ങൾക്കിടയിൽ ആലപ്പുഴ കലക്‌ടറായി ചുമതലയേറ്റ് വിവാദ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ. ആലപ്പുഴ കലക്‌ടറും ഭാര്യയുമായ ഡോ. രേണു രാജിൽ നിന്ന് ഇന്ന് രാവിലെ 11.30യോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹവും കലക്ട്റേറ്റിന് മുന്നിൽ സ്ഥാനമുറപ്പിച്ചിരുന്നു.
ആലപ്പുഴ കലക്‌ടറായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു: കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ് - ആലപ്പുഴ കലക്‌ടർ ശ്രീറാം വെങ്കിട്ടരാമൻ
ഇന്ന് രാവിലെ 11.30യോടെയാണ് സ്ഥാനമൊഴിയുന്ന ഡോ. രേണു രാജിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റത്. ചുമതല ഏൽക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
ആലപ്പുഴ കലക്‌ടറായി ശ്രീറാം വെങ്കിട്ടരാമൻ ചുമതലയേറ്റു; കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ്
പൊലീസ് അകമ്പടിയോടെ കലക്‌ടർമാർ എത്തിയതോടെ കലക്ടറേറ്റ് പരിസരത്ത് നിലയുറപ്പിച്ച കോൺഗ്രസ് പ്രവർത്തകർ വാഹനം തടയാൻ പാഞ്ഞടുക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്‌തു. മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. നിയമനത്തിനെതിരെ യുഡിഎഫും സുന്നി സംഘടനകളും പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
TAGGED:
ആലപ്പുഴ കലക്‌ടർ സംഘർഷം