ആലപ്പുഴ: ഇന്ത്യയിൽ ജാതി രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്കുന്ന പാർട്ടികളെ പിരിച്ച് വിടാൻ ഉത്തരവിട്ടാൽ ആദ്യം പിരിച്ചു വിടേണ്ടത് കോൺഗ്രസും സിപിഎമ്മുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി എസ് ശ്രീധരൻ പിള്ള ഇടിവി ഭാരതിനോട് പറഞ്ഞു.
ജാതിരാഷ്ട്രീയം പറയുന്നത് സിപിഎമ്മും കോണ്‍ഗ്രസും: പി.എസ് ശ്രീധരന്‍ പിള്ള - ഉപതെരഞ്ഞെടുപ്പ് വാർത്തകൾ
ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ നിലപാടുകൾ കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചു തുടങ്ങിയെന്നും ശ്രീധരൻ പിള്ള
സഭാ നേതൃത്വം തന്നെ വിളിച്ചുവെന്നും ബിജെപിക്ക് ആരോടും അയിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ നിലപാടുകൾ കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചു തുടങ്ങി എന്നതാണ് വാസ്തവം. അഞ്ചിടത്തും വിജയപ്രതീക്ഷയിലാണ് എൻഡിഎയെന്നും നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് എൻഡിഎയ്ക്ക് ലഭിക്കുന്ന ഓരോ വോട്ടെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസുമായി ബിജെപിക്ക് അഭിപ്രായവ്യത്യാമില്ല. യോജിച്ച പ്രവർത്തനമാണ് മുന്നണിയിലെ എല്ലാ പാർട്ടികളും തമ്മിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.