ആലപ്പുഴ:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിമർശനവുമായി മിസോറാം ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള. ഗവർണ്ണറെ തടഞ്ഞതടക്കമുള്ള മോശം സമീപനം കേരളത്തിൽ മാത്രമെന്നും പ്രതിക്ഷേ നേതാവ് ഇത്രക്ക് അധ;പതിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് പാപ്പരത്വമാണ്. രാജ്യ താൽപ്പര്യത്തിനാണ് പരിഗണന നൽകേണ്ടത്. അല്ലാതെ രാഷ്ട്രീയത്തിനും മതത്തിനുമല്ല.
ചെന്നിത്തലയെ വിമര്‍ശിച്ച് മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള - PS Sreedaran Pillai
96 ശതമാനം ന്യൂനപക്ഷങ്ങളുള്ള മിസോറാം റിപ്പബ്ലിക്ക് ദിനത്തിൽ പൂർണമായി സഹകരിച്ചു. പൗരത്വനിയമ ഭേദഗതി പഠിക്കാതെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണങ്ങളെന്നും ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു.
ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.എസ് ശ്രീധരൻ പിള്ള
96 ശതമാനം ന്യൂനപക്ഷങ്ങളുള്ള മിസോറാം റിപ്പബ്ലിക്ക് ദിനത്തിൽ പൂർണമായി സഹകരിച്ചു. പൗരത്വനിയമ ഭേദഗതി പഠിക്കാതെയാണ് രമേശിന്‍റെ പ്രതികരണങ്ങളെന്നും ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. കേരളത്തിൽ ഉള്ളതുപോലെ മറ്റൊരു സംസ്ഥാനത്തും ഇത്രയേറെ പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടില്ല. പ്രശ്നം സുപ്രീംകോടതിയുടെ മുന്നിലാണ്. സുപ്രീംകോടതി വിധി വരുംവരെ കാത്തിരിക്കണമെന്നും ശ്രീധരൻപിള്ള പറഞ്ഞു