ആലപ്പുഴ: ആശയങ്ങൾ പറയുക മാത്രമല്ല അത് സ്വന്തം ജീവിത്തതില്‍ പ്രാവർത്തികമാക്കി മാതൃകയാവുകയാണ് ആലപ്പുഴയിലെ ഒരു ഡോക്ടർ. കൊവിഡ് പ്രതിരോധത്തിനായി നാട് ഒന്നിച്ച് മുന്നേറുമ്പോൾ ലളിതമായി വിവാഹം നടത്തി കേരളത്തിന്‍റെ അതിജീവനത്തില്‍ ഭാഗമായി ആലപ്പുഴ ആർഎംഒ ഡോ.ഷാലിമ കെ.എസ്. ലളിതമായി വിവാഹം നടത്തിയ ഡോക്ടർ ഷാലിമ ചെലവുകൾക്കായി നീക്കിവെച്ച തുക കൊണ്ട് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നല്‍കി വ്യത്യസ്തയായി.
കൊറോണ കാലത്തെ ലളിതമായൊരു ഡോക്ടർ കല്യാണം; വിവാഹസദ്യ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ - regional medical officer
വിവാഹ ചെലവുകൾക്കായി നീക്കിവെച്ച തുക കൊണ്ട് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നല്‍കി
![കൊറോണ കാലത്തെ ലളിതമായൊരു ഡോക്ടർ കല്യാണം; വിവാഹസദ്യ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആലപ്പുഴയില്‍ ഡോക്ടറുടെ കല്യാണം കേരള കൊവിഡ് വാർത്ത വിവാഹസദ്യ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ആലപ്പുഴ ആർഎംഒ ആർഎംഒ ഡോ.ഷാലിമ കെ.എസ് ആലപ്പുഴ മെഡിക്കല്‍ കോജളജ് വാർത്ത alappuzha medical college news kerala covid news regional medical officer kerala covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6763425-516-6763425-1586691457501.jpg)
ആളും ആരവവും ആഘോഷങ്ങളുമില്ലാതെ വീട്ടിലായിരുന്നു ഷാലിമയുടെ വിവാഹം നടന്നത്. വിവാഹ വസ്ത്രത്തിൽ തന്നെ വരനെയും കൂട്ടി ഡോക്ടർ നേരെ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡോക്‌ടറുടെ വക ഭക്ഷണവും വിളമ്പി. മാസ്കും കൈയുറകളും ധരിച്ച് നിശ്ചിത അകലത്തില്‍ നിർത്തി എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഭക്ഷണ വിതരണം. വിവാഹ ഭക്ഷണം കഴിക്കാൻ കഴിയാത്തവർക്കായി കഞ്ഞിയും ഏർപ്പാടാക്കിയിരുന്നു. ആഗ്രഹം വരനെ അറിയിച്ചപ്പോൾ പൂര്‍ണ പിന്തുണ നല്‍കിയെന്ന് ഡോ.ഷാലിമ പറയുന്നു. കോഴിക്കോട് സ്വദേശിയും മർച്ചന്‍റ് നേവിയിൽ ക്യാപ്റ്റനുമായ ന്യൂമൻ ഇസ്മത്താണ് ഷാലിമയുടെ വരൻ. അവധി എടുക്കാതെ ഉടൻ തന്നെ തിരികെ ഡ്യൂട്ടിയിലേക്ക് പ്രവേശിക്കുമെന്നും ഡോ.ഷാലിമ കൂട്ടിച്ചേർത്തു.