കേരളം

kerala

ETV Bharat / state

ടിഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ - vandanam

കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നും ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കായി ഒരു പുരുഷന്മാരുടെ വാര്‍ഡും ഒരു സത്രീകളുടെ വാര്‍ഡും ക്രമീകരിച്ചു

ആലപ്പുഴ  ടിഡി മെഡിക്കല്‍ കോളജ്  കൊവിഡ് 19  വണ്ടാനം  vandanam  കണ്ടെയ്ന്‍മെന്‍റ് സോൺ
ടിഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍

By

Published : Jul 22, 2020, 9:40 PM IST

ആലപ്പുഴ: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി വണ്ടാനം ടിഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നും ആശുപത്രിയില്‍ എത്തുന്ന വിവിധ രോഗികള്‍ക്കായി ഒരു പുരുഷന്മാരുടെ വാര്‍ഡും ഒരു സത്രീകളുടെ വാര്‍ഡും ക്രമീകരിച്ചിട്ടുണ്ട്. ഇത്തരം രോഗികളെ ഈ വാര്‍ഡുകളില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ ആരംഭിക്കുകയും കഴിയുന്നത്ര വേഗത്തില്‍ സ്രവ പരിശോധന നടത്തി അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

ആശുപത്രിയിലെ സന്ദര്‍ശന നിരോധനം കര്‍ശനമായി തുടരും. ഒപി സമയക്രമം രാവിലെ എട്ട് മുതല്‍ 11 വരെ മാത്രമാണ്. അത്യാവശ്യ രോഗികള്‍ മാത്രമെ ആശുപത്രിയില്‍ എത്താവൂ. രോഗികളുടെ കൂടെ കുട്ടികളേയും പ്രായമായവരേയും കൂട്ടാതിരിക്കുക. അത്യാഹിത വിഭാഗത്തിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മൂലം ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനായി ഈ നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്നും സൂപ്രണ്ട് അറിയിച്ചു.

ABOUT THE AUTHOR

...view details