കേരളം

kerala

ETV Bharat / state

തോമസ് ചാണ്ടി മണ്ണിനോട് ചേർന്നുനിന്ന് പ്രവർത്തിക്കുന്ന നേതാവ്‌; സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ - THOMAS CHANDI

പ്രായോഗികതയുടെ രാജകുമാരനും മണ്ണിനോട് ചേർന്നുനിന്ന് പ്രവർത്തിക്കുന്ന നേതാവുമായിരുന്നു തോമസ് ചാണ്ടിയെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ.

തോമസ് ചാണ്ടി മണ്ണിനോട് ചേർന്നുനിന്ന് പ്രവർത്തിക്കുന്ന നേതാവ്‌;സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ  SPEAKER SREERAMAKRISHNAN  THOMAS CHANDI  latest alappuzha
തോമസ് ചാണ്ടി മണ്ണിനോട് ചേർന്നുനിന്ന് പ്രവർത്തിക്കുന്ന നേതാവ്‌;സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ

By

Published : Dec 24, 2019, 11:54 PM IST

ആലപ്പുഴ: പ്രായോഗികതയുടെ രാജകുമാരൻ ആയിരുന്നു അന്തരിച്ച കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പ്രശ്നങ്ങളിൽ പ്രായോഗികമായി ഇടപെട്ട് അവ പരിഹരിക്കാൻ ആവശ്യമായ നടപടികൾ അദ്ദേഹം സ്വീകരിച്ചിരുന്നു.

തോമസ് ചാണ്ടി മണ്ണിനോട് ചേർന്നുനിന്ന് പ്രവർത്തിക്കുന്ന നേതാവ്‌;സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ

നിയമസഭാ ചർച്ചകളിൽ പങ്കെടുത്ത് അദ്ദേഹം ഉയർത്തിയ വാദഗതികൾ എന്നും മണ്ണിനോട് ചേർന്നുള്ളവയായിരുന്നുവെന്നും എല്ലാ മണ്ഡലങ്ങളിലും ശക്തമായ സാന്നിധ്യമറിയിച്ച നേതാവാണ് തോമസ് ചാണ്ടിയെന്നും സ്പീക്കർ അനുസ്‌മരിച്ചു. വ്യവസായി എന്ന നിലയിൽ നാടിന് അദ്ദേഹം നൽകിയ സംഭാവന വലുതാണ്. കേരള നിയമസഭക്ക് സമ്പത്തും അനുഭവവുമായിരുന്നു തോമസ് ചാണ്ടിയെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ABOUT THE AUTHOR

...view details