കേരളം

kerala

ഡോളർ കടത്ത്; മൊഴി സത്യമെങ്കിൽ സ്‌പീക്കർ പദവി രാജി വെക്കണം: കെ സുരേന്ദ്രൻ

By

Published : Jan 1, 2021, 6:21 PM IST

ഡോളർ കടത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് സ്‌പീക്കർ മറുപടി പറയണം. വിഷയത്തില്‍ ധാർമ്മികമായി ഉത്തരവാദിത്വം സ്‌പീക്കറുടെ മേലാണ്. അതുകൊണ്ട് തന്നെ ശ്രീരാമകൃഷ്‌ണൻ തന്‍റെ സ്‌പീക്കർ പദവി ഉടൻ രാജിവെച്ചൊഴിയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.

സ്‌പീക്കർ പദവി രാജി വെക്കണം  കെ സുരേന്ദ്രൻ  സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ  ബിജെപി സംസ്ഥാന അധ്യക്ഷൻ  dollar case  Dollar smuggling  speaker sreeramakrishnan
മൊഴി സത്യമെങ്കിൽ സ്‌പീക്കർ പദവി രാജി വെക്കണം: കെ സുരേന്ദ്രൻ

ആലപ്പുഴ: ഡോളർ കടത്താൻ പ്രതികളെ സഹായിച്ചു എന്നുള്ള മൊഴി സത്യമാണെങ്കിൽ തന്‍റെ സ്‌പീക്കർ പദവി ശ്രീരാമകൃഷ്‌ണൻ ദുരുപയോഗപ്പെടുത്തിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. ഇത്തരത്തിലൊരു സഹായം ചെയ്യുക വഴി സ്‌പീക്കർ, തന്‍റെ പദവി കളങ്കപ്പെടുത്തിയിരിക്കുകയാണ്. ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറയണം. വിഷയത്തില്‍ ധാർമ്മികമായി ഉത്തരവാദിത്വം സ്‌പീക്കറുടെ മേലാണ്. അതുകൊണ്ട് തന്നെ ശ്രീരാമകൃഷ്‌ണൻ തന്‍റെ സ്‌പീക്കർ പദവി ഉടൻ രാജിവെച്ചൊഴിയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു. രാജ്യത്ത് ഇത് വരെ കേൾക്കാത്ത സംഭവം ആണ് സ്‌പീക്കർ നടത്തിയത്. നിജസ്ഥിതി വ്യക്തമാക്കാൻ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മൊഴി സത്യമെങ്കിൽ സ്‌പീക്കർ പദവി രാജി വെക്കണം: കെ സുരേന്ദ്രൻ
ഒ.രാജഗോപാലിൻ്റെ കർഷക പ്രമേയ അനുകൂല നിലപാട് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. ഡിവിഷൻ ആവശ്യപ്പെടാത്ത സ്‌പീക്കറുടെ നടപടിയാണ് തെറ്റ്. യുഡിഎഫ്- എൽഡിഎഫ് ഐക്യം സംസ്ഥാനത്ത് പ്രകടമാണ്. എൽഡിഎഫ് - യുഡിഎഫ് ഒളിച്ചു കളി അവസാനിപ്പിച്ചു നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിക്കണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും കെ സുരേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു.

ABOUT THE AUTHOR

...view details