ആലപ്പുഴ: ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചേർത്തലയിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. ചേർത്തല പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ നടപ്പാക്കിയിരിക്കുന്നത് കർഷകദ്രോഹ നിയമങ്ങളാണെന്നും ഇത് രാജ്യത്തെ അപകടത്തിലേക്കാവും നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കർഷകസമരത്തിന് ഐക്യദാർഢ്യം: ചേർത്തലയിൽ കോൺഗ്രസിന്‍റെ പോസ്റ്റ് ഓഫീസ് ധര്‍ണ - കോൺഗ്രസ്
ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചേർത്തലയിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ് ഓഫീസ് ധര്‍ണ യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു
കർഷകസമരത്തിന് ഐക്യദാർഢ്യം: ചേർത്തലയിൽ കോൺഗ്രസിന്‍റെ പോസ്റ്റ് ഓഫീസ് ധര്‍ണ
കർഷക സ്നേഹം പറയുന്ന സിപിഎം കർഷക സമരത്തിന് വേണ്ടി ഒരു ചെറുവിരൽ പോലും അനക്കാൻ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചേർത്തല മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ആർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി - ഡിസിസി അംഗങ്ങൾ ധർണയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ധർണയിൽ ചേർത്തല മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.