കേരളം

kerala

ETV Bharat / state

ക്രിമിനലുകളെ പൂട്ടാൻ പൊലീസ്: വിദ്വേഷം പ്രചരിപ്പിച്ചാൽ അഡ്‌മിനെയും അകത്താക്കും - സാമൂഹികമാധ്യമങ്ങളെ നിരീക്ഷിക്കാന്‍ പൊലീസ്

വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ സന്ദേശങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ എല്ലാ ജില്ല പൊലീസ് മേധാവിമാർക്കും പ്രത്യേക നിർദ്ദേശം നൽകി.

Police Warning for Social Media group admins  admins will be prosecuted for spreading hate speech  Alappuzha Twin Marder Case  ക്രിമിനലുകളെ പൂട്ടാൻ പൊലീസ്  സാമൂഹികമാധ്യമങ്ങളെ നിരീക്ഷിക്കാന്‍ പൊലീസ്  വിദ്വേഷം പ്രചരിപ്പിച്ചാൽ ഗ്രൂപ്പ് അഡ്മിനെതിരെ നടപടിയെന്ന് പൊലീസ്
ക്രിമിനലുകളെ പൂട്ടാൻ പൊലീസ്: വിദ്വേഷം പ്രചരിപ്പിച്ചാൽ അഡ്മിനെയും അകത്താക്കും

By

Published : Dec 24, 2021, 12:10 PM IST

ആലപ്പുഴ:ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ക്രിമിനലുകൾക്കെതിരെ കൂടുതൽ കർക്കശമായ നടപടികൾക്ക് പൊലീസ്. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുമ്പ് കേസുകളിൽ പെട്ടവരുടെയും പട്ടിക ജില്ല അടിസ്ഥാനത്തിൽ തയ്യാറാക്കാൻ ഡിജിപി നിർദ്ദേശം നൽകി.

വാറണ്ട് നിലവിലുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യും. വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ സന്ദേശങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ എല്ലാ ജില്ല പൊലീസ് മേധാവിമാർക്കും പ്രത്യേക നിർദ്ദേശം നൽകി.

Also Read: Alappuzha Ranjith Murder | കൊലയാളികളെ തിരിച്ചറിഞ്ഞു, പൊലീസ് പ്രതികൾക്ക് പിന്നാലെയുണ്ടെന്ന് എഡിജിപി

ഇത്തരം ചർച്ചകൾക്ക് അനുവാദം നൽകുന്ന ഗ്രൂപ്പ് അഡ്‌മിൻമാരെയും കേസിൽ പ്രതിയാക്കും. സമീപകാലത്ത് കേരളത്തിലുണ്ടായ കൊലപാതകങ്ങളിൽ നേരിട്ട് പങ്കെടുത്തവരുടെയും ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നൽകി സഹായിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും.

ക്രിമിനൽ സംഘങ്ങളുടെ പണത്തിന്‍റെ സ്രോതസ് കണ്ടെത്തി നടപടിയെടുക്കും. നിർദ്ദേശങ്ങൾ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാന വിഭാഗം എഡിജിപിയും മേഖല ഐജിമാരും എല്ലാ ആഴ്ചയും ഡിജിപിക്ക് റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details