കേരളം

kerala

ETV Bharat / state

എസ്.എൻ.ഡി.പി പുറക്കാട് ശാഖ സെക്രട്ടറി ഓഫിസിൽ മരിച്ച നിലയിൽ - പുറക്കാട് ആത്മഹത്യ

എസ്.എൻ.ഡി.പി പുറക്കാട് ശാഖ സെക്രട്ടറി രാജുവിനെയാണ് ബുധനാഴ്ച ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

SNDP PURAKKAD SHAKHA SECRETARY SUICIDE  എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി മരിച്ചനിലയില്‍  പുറക്കാട് ആത്മഹത്യ  മൈക്രോ ഫിനാൻസ് പ്രശ്നങ്ങള്‍
എസ്.എൻ.ഡി.പി പുറക്കാട് ശാഖാസെക്രട്ടറി ഓഫിസിൽ മരിച്ച നിലയിൽ

By

Published : Dec 16, 2021, 3:54 PM IST

ആലപ്പുഴ:ആലപ്പുഴയിൽ എസ്.എൻ.ഡി.പി ശാഖ സെക്രട്ടറിയെ ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് ശാഖ സെക്രട്ടറി രാജുവിനെയാണ് ബുധനാഴ്ച ഓഫിസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

എസ്.എൻ.ഡി.പി പുറക്കാട് ശാഖാസെക്രട്ടറി ഓഫിസിൽ മരിച്ച നിലയിൽ

ശാഖയുടെ കീഴിൽ നടത്തുന്ന മൈക്രോ ഫിനാൻസ് അടക്കമുള്ള കാര്യങ്ങളിൽ രാജുവുമായി ചിലർക്ക് തർക്കമുണ്ടായിരുന്നു. സംഘടന പ്രശ്നങ്ങളാവാം കാരണമെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഘടന പ്രവർത്തനവുമായി ബന്ധപ്പെട്ട് പലരും രാജുവിനെ ഒറ്റപ്പെടുത്താറുണ്ടായിരുന്നു എന്നും സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായും ശാഖ പ്രസിഡന്‍റ് എം.ടി മധു പറഞ്ഞു.

Also Read: ഇനി ധൈര്യമായി തക്കാളി വാങ്ങാം..! സര്‍ക്കാരിന്‍റെ 'തക്കാളി വണ്ടി' ഉടൻ നാട്ടിലെത്തും

ഇതുമായി ബന്ധപ്പെട്ട് അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നോട്ടീസുകൾ പലരും അച്ചടിച്ചിറക്കിയിരുന്നതായും ഇതിന്‍റെ പേരിൽ അമ്പലപ്പുഴ പൊലീസിൽ രാജു പരാതി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. മരണസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് അമ്പലപ്പുഴ പൊലീസ് കേസെടുത്തു. കഴിഞ്ഞ വർഷം ജൂണിൽ എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശനെയും സമാനമായ രീതിയിൽ യൂണിയൻ ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ആ മരണവും മൈക്രോഫിനാൻസ് ഉൾപ്പടെയുള്ള കാര്യങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടും തുടർന്നുണ്ടായ ആരോപണങ്ങളുടെയും സംഘടന പ്രശ്നങ്ങളെയും തുടർന്നായിരുന്നു.

ABOUT THE AUTHOR

...view details