ആലപ്പുഴ: വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന എസ്എൻഡിപി യോഗത്തിന് പിന്തുണ പ്രഖ്യാപിച്ച് ജില്ലയിലെ 10 എസ്എൻഡിപി യോഗം യൂണിയനുകൾ. സുഭാഷ് വാസു ഉൾപ്പെടെ ചിലർ വെള്ളാപ്പള്ളി നടേശനെതിരെ ആരോപണങ്ങൾ ഉയർത്തിയ പശ്ചാത്തലത്തിലാണ് ജില്ലയിലെ 10 യൂണിയൻ ഭാരവാഹികളും സംയുക്ത വാർത്താ സമ്മേളനം നടത്തി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ച് ആലപ്പുഴയിലെ യോഗം യൂണിയനുകൾ - സ്.എൻ.ഡി.പി യോഗം യൂണിയനുകൾ
ജില്ലയിലെ 10 എസ്എൻഡിപി യോഗം യൂണിയനുകളാണ് വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചത്
വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ച് ജില്ലയിലെ എസ്.എൻ.ഡി.പി യോഗം യൂണിയനുകൾ
എസ്എൻഡിപി യോഗത്തെയും നേതൃത്വത്തെയും സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്ന മുൻ ഭാരവാഹികൾക്കെതിരെ സംഘടനാപരമായും നിയമപരമായും നടപടി സ്വീകരിക്കണമെന്ന് യൂണിയൻ നേതാക്കൾ ആവശ്യപ്പെടുന്നതായി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശൻ പറഞ്ഞു.