കേരളം

kerala

ETV Bharat / state

എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തിൽ വെള്ളാപ്പള്ളി പാനലിന് വിജയം - SN Trust election

ചേർത്തല എസ് എൻ കോളജിൽ ഈ മാസം 26ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കും.

എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ്  ആദ്യഘട്ടത്തിൽ വെള്ളാപ്പള്ളി പാനലിന് വിജയം  SN Trust election  Vellapalli panel wins in first phase
എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് : ആദ്യഘട്ടത്തിൽ വെള്ളാപ്പള്ളി പാനലിന് വിജയം

By

Published : Sep 19, 2020, 5:32 PM IST

ആലപ്പുഴ :എസ് എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ്‌ വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന ഔദ്യോഗിക പാനലിന് വിജയം. കൊല്ലത്തും ചേർത്തലയിലും മാത്രമാണ് വോട്ടെടുപ്പ് നടന്നത്.
സംസ്ഥാനത്ത് ബാക്കിയുള്ള എട്ട് മേഖലകളിൽ ഔദ്യോഗിക വിഭാഗം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചേർത്തല എസ് എൻ കോളജിൽ ഈ മാസം 26ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബർ എട്ടിനാണ് എസ് എൻ ട്രസ്റ്റ് ഭാരവാഹി തെരഞ്ഞെടുപ്പ്. എസ്എൻ ട്രസ‌്റ്റ‌് തെരഞ്ഞെടുപ്പ് തടയണമെന്ന‌് ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

ABOUT THE AUTHOR

...view details