ആലപ്പുഴ: എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ നിലവിലെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന പാനലിന് സമ്പൂർണ ആധിപത്യം. എസ്എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനെ വീണ്ടും തെരഞ്ഞെടുത്തു. വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന പാനൽ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചെയർമാനായി ഡോ. എം എൻ സോമനും ട്രഷററായി തുഷാർ വെള്ളാപ്പള്ളിയും തെരഞ്ഞെടുക്കപ്പെട്ടു.
എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളി പാനലിന് സമ്പൂർണാധിപത്യം - SN Trust election Absolute dominance of the Vellapalli panel
വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന പാനൽ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
![എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളി പാനലിന് സമ്പൂർണാധിപത്യം എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് എസ്എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനെ വീണ്ടും തെരഞ്ഞെടുത്തു എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് SN Trust election Absolute dominance of the Vellapalli panel SN Trust election Absolute dominance of the Vellapalli panel SN Trust election in alappuzha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9096553-813-9096553-1602146012505.jpg)
എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളി പാനലിന് സമ്പൂർണാധിപത്യം
1996 മുതൽ എസ്എൻ ട്രസ്റ്റിന്‍റെ അമരക്കാരനാണ് വെള്ളാപ്പള്ളി. കള്ള പ്രചാരണങ്ങളും മാധ്യമവേട്ടയും വൻതോതിൽ നടത്തിയെങ്കിലും ജനങ്ങൾ സത്യത്തിനൊപ്പം നിലകൊണ്ടതാണ് അഭിമാനകരമായ വിജയത്തിന് പിന്നിലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൊവിഡ് പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് വിജയകരമായി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനും ഭരണകൂടവും നൽകിയ സഹായത്തിന് അദ്ദേഹം നന്ദി അറിയിച്ചു. കോടതികളും നീതിക്കൊപ്പം നിന്നുവെന്ന് അദ്ദേഹം പറഞ്ഞു.