ആലപ്പുഴ: കുട്ടനാട് മിത്രക്കരിയിൽ വീട്ടുവളപ്പിലെ വെള്ളക്കെട്ടിൽ വീണ് ഒന്നര വയസുകാരി മരിച്ചു. വെള്ളിപ്പറമ്പിൽ സുരേഷിന്‍റെ മകൾ സമീതയാണ് മരിച്ചത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന സമീത വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. പിന്നാലെ അമ്മ പ്രമീത ഓടിയെത്തി തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
വെള്ളക്കെട്ടിൽ വീണ് ഒന്നര വയസുകാരി മരിച്ചു - കുട്ടനാട്
കുട്ടനാട് മിത്രക്കരയിലാണ് സംഭവം. വീടിന് മുന്നില്‍ കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന സുരേഷിന്‍റെ മകള്‍ സമീതയാണ് മരിച്ചത്

വെള്ളക്കെട്ടിൽ വീണ് ഒന്നര വയസ്സുകാരി മരിച്ചു
വീട്ടുവളപ്പിലെ വെള്ളക്കെട്ടിൽ വീണ് ഒന്നര വയസുകാരി മരിച്ചു
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകുന്നേരത്തോടെ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം വീട്ടുവളപ്പിൽ ദഹിപ്പിച്ചു. കനത്ത മഴയ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. ഈ സാഹചര്യത്തിൽ മൃതദേഹം സംസ്കരിക്കാൻ കഴിയാത്തതിനാലാണ് മൃതദേഹം ദഹിപ്പിക്കാൻ ബന്ധുക്കൾ തീരുമാനിച്ചത്.
Last Updated : Jul 25, 2019, 4:19 PM IST