കേരളം

kerala

ETV Bharat / state

കാല്‍നടയാത്രക്കാരായ വിദ്യാർഥികളെ കാർ ഇടിച്ച് തെറിപ്പിച്ചു - six died in car accident at poocchakkal

റോഡ് സൈഡില്‍ നിന്ന ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച കാർ നടന്നുവരികയായിരുന്ന മൂന്ന് വിദ്യാർഥികളെ ഇടിച്ച് തെറിപ്പിച്ചു. പിന്നീട് സൈക്കിളില്‍ പോവുകയായിരുന്ന ഒരു വിദ്യാർഥിയെയും കാർ ഇടിച്ച് തെറിപ്പിച്ചു.

കാര്‍ അപകടം വിദ്യാര്‍ഥികളടക്കം ആറ് പേര്‍ക്ക് പരിക്ക് ആലപ്പുഴ പൂച്ചാക്കല്‍ six died in car accident at poocchakkal car accident at poocchakkal
കാര്‍ അപകടം; വിദ്യാര്‍ഥികളടക്കം ആറ് പേര്‍ക്ക് പരിക്ക്

By

Published : Mar 10, 2020, 5:00 PM IST

Updated : Mar 11, 2020, 12:03 AM IST

ആലപ്പുഴ: പൂച്ചാക്കല്‍ ഇലക്‌ട്രിസിറ്റി-പള്ളിവെളി റോഡില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് വിദ്യാര്‍ഥികളടക്കം ആറ് പേര്‍ക്ക് പരിക്ക്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം.

കാല്‍നടയാത്രക്കാരായ വിദ്യാർഥികളെ കാർ ഇടിച്ച് തെറിപ്പിച്ചു

നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിരുന്ന അനീഷിനെയും മകന്‍ വേദവിനെയുമാണ് ആദ്യം ഇടിച്ചത്. അതിനു ശേഷം റോഡരികിലൂടെ നടന്നുവരുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനികളായ ചന്ദന, അര്‍ച്ചന, സാഗി എന്നിവരേയും ഇടിച്ചു തെറിപ്പിച്ചു. ഇവരില്‍ രണ്ടുപേര്‍ കനാലിലേക്കാണു വീണത്. പിന്നീട് സൈക്കിളില്‍ പോയ അനഘ എന്ന വിദ്യാര്‍ഥിയെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റില്‍ ഇടിച്ചാണു കാര്‍ നിന്നത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ എറണാകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Last Updated : Mar 11, 2020, 12:03 AM IST

ABOUT THE AUTHOR

...view details