തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നും 'മുങ്ങി'; ഉദ്യോഗസ്ഥനെ പൊലീസ് വീട്ടിലെത്തി 'പൊക്കി' - election official arrested news
കുട്ടനാട് തലവടി 130-ാം നമ്പർ ബൂത്തിലെ ഫസ്റ്റ് പോളിങ് ഓഫീസറായ ജോർജ്ജ് അലക്‌സിനെയാണ് ചുമതലയില്‍ നിന്നും ഒഴിവാകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്‌തത്
തിരഞ്ഞെടുപ്പ്
ആലപ്പുഴ: തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്നും ഒഴിവാകാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ പൊലീസ് വീട്ടിലെത്തി പിടികൂടി. കുട്ടനാട് തലവടി 130-ാം നമ്പർ ബൂത്തിലെ ഫസ്റ്റ് പോളിങ് ഓഫീസറായ ജോർജ്ജ് അലക്‌സിനെതിരെയാണ് നടപടി. ഇയാളെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് വീട്ടിൽ നിന്നും കണ്ടെത്തി അറസ്റ്റ് ചെയ്‌തു. പകരം പോളിങ് ഓഫീസറെ നിയമിച്ച ശേഷമാണ് ബൂത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചത്.