ആലപ്പുഴ: ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ഷാനിമോൾ ഉസ്‌മാൻ എംഎൽഎ ആലപ്പുഴയിൽ സത്യഗ്രഹം അനുഷ്‌ഠിച്ചു. ആലപ്പുഴ ക്വിറ്റ് ഇന്ത്യ സ്‌മാരകത്തിന് മുന്നിൽ നടത്തിയ സത്യഗ്രഹം ഡിസിസി പ്രസിഡന്‍റ് അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്തു.
ഹത്രാസ് പീഡനം; ഇരയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് ഷാനിമോൾ ഉസ്‌മാന്‍റെ സത്യഗ്രഹം - yogi adhithyanath
പീഡനത്തിനെതിരായി രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും എന്നാൽ പ്രതിഷേധങ്ങൾ വകവെക്കാതെയാണ് നരേന്ദ്രമോദിയും യോഗി ആദിത്യനാഥും മുന്നോട്ട് പോകുന്നതെന്നും ഷാനിമോൾ ഉസ്‌മാൻ കുറ്റപ്പെടുത്തി.
ഹത്രാസ് പീഡനം; ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഷാനിമോൾ ഉസ്‌മാന്‍റെ സത്യാഗ്രഹം
സത്യഗ്രഹ സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി എഎ ഷുക്കൂർ ഉദ്‌ഘാടനം ചെയ്‌തു. സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി- ഡിസിസി ഭാരവാഹികൾ, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.