ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്‍റെ വീട് ആക്രമിച്ചതിന് പിന്നിൽ സിപിഎമ്മിന്‍റെ പരാജയ ഭീതിയാണെന്ന് മഹിള കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ശമീന ഷഫീഖ്. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അരിത ബാബുവിന്‍റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ശമീന ഷഫീഖ്.
അരിതയുടെ വീടിന് നേരെ ആക്രമണം : സിപിഎമ്മിന് പരാജയഭീതിയെന്ന് ശമീന ഷഫീഖ് - shameena shafeeq
കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അരിത ബാബുവിന്‍റെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മഹിള കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ശമീന ഷഫീഖ്.
Read More:അരിത ബാബുവിന്‍റെ വീടിന് നേരെ ആക്രമണം, പിന്നില്‍ സിപിഎമ്മെന്ന് യുഡിഎഫ്
കായംകുളത്ത് അരിത ബാബുവിന് അനുകൂലമായ സാഹചര്യമാണുള്ളത്. സ്ഥാനാർഥിയുടെ വീട് ആക്രമിക്കുന്നത് വരെ കാര്യങ്ങൾ എത്തി. യുഡിഎഫ് സ്ഥാനാർഥിയെ മാനസികമായി തളർത്തുകയാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. ഇതിനെതിരെ ശക്തമായ രീതിയിൽ ജനങ്ങൾ പ്രതികരിക്കും. സിപിഎം നടത്തുന്ന അക്രമങ്ങളെ കക്ഷി രാഷ്ട്രീയങ്ങൾക്ക് അതീതമായി ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണം. കേരളത്തിൽ അരിത ഉൾപ്പെടെയുള്ള സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും ശമീന ഷഫീഖ് പറഞ്ഞു.