കേരളം

kerala

ETV Bharat / state

മദ്യലഹരിയിൽ ഏഴ് വയസുകാരിയെ മർദിച്ച സംഭവം: പിതാവിനെതിരെ വധശ്രമത്തിന് കേസ് - മദ്യലഹരിയിൽ മകളെ മർദിച്ചു

സ്വന്തം മകളെ നിരന്തരമായി ഉപദ്രവിച്ചിരുന്ന പത്തിയൂർ സ്വദേശി രാജേഷിനെതിരെയാണ് കരീലകുളങ്ങര പൊലീസ് കേസെടുത്തത്.

Seven year old girl assaulted by drunken father  girl assaulted by drunken father in alappuzha  മദ്യലഹരിയിൽ മകളെ മർദിച്ചു  ആലപ്പുഴയിൽ അച്ഛൻ മകളെ മർധിച്ചു
മദ്യലഹരിയിൽ ഏഴ് വയസുകാരിയെ മർദ്ദിച്ച സംഭവം: പിതാവിനെതിരെ വധശ്രമത്തിന് കേസെടുത്തു

By

Published : Jul 10, 2021, 9:17 PM IST

ആലപ്പുഴ : കായംകുളം പത്തിയൂരിൽ ഏഴ് വയസുകാരിയെ മദ്യലഹരയില്‍ ക്രൂരമായി മര്‍ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പിതാവിനെതിെരെ വധശ്രമത്തിന് കേസ്. പത്തിയൂർ സ്വദേശി രാജേഷിനെതിരെയാണ് കരീലകുളങ്ങര പൊലീസ് കേസെടുത്തത്.

പ്രതി നിരന്തരം കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായും ഇത് തടയാൻ ശ്രമിക്കുന്ന ഭാര്യയെ മർദിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

More read: മദ്യപിച്ച് ലക്കുകെട്ട അച്ഛൻ ഏഴുവയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; കുഞ്ഞ് തീവ്രപരിചരണത്തില്‍

പ്രതിയെ ഞായറാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും കരിയിലക്കുളങ്ങര സർക്കിൾ ഇൻസ്‌പെക്ടർ ഡി സുധിലാൽ അറിയിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തെ തുടർന്ന് പൊലീസും ബാലാവകാശ കമ്മിഷനും ആശുപത്രിയിലെത്തി കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി.

ABOUT THE AUTHOR

...view details