മുതിർന്ന കോൺഗ്രസ് നേതാവ് സി ആർ ജയപ്രകാശ് അന്തരിച്ചു - CR Jayaprakash
കൊവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ആലപ്പുഴ: കെപിസിസി മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ. സി ആർ ജയപ്രകാശ് (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. ബുധനാഴ്ച കൊവിഡ് പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റീവായിരുന്നു. ആലപ്പുഴ ഡിസിസി അധ്യക്ഷൻ, യുഡിഎഫ് ജില്ലാ ചെയർമാൻ എന്നീ പാർട്ടി പദവികൾ വഹിച്ച അദ്ദേഹം കായംകുളം നഗരസഭ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. അരൂർ, കായംകുളം നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് കോൺഗ്രസ്സ് ടിക്കറ്റിൽ ജനവിധി തേടിയിരുന്നു.