ആലപ്പുഴ: ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടൽക്ഷോഭം രൂക്ഷം. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, പുറക്കാട് തീരദേശ മേഖലകളില്‍ കടലാക്രമണത്തെ തുടര്‍ന്ന് അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇരുനൂറോളം വീടുകളില്‍ വെള്ളം കയറി. ആറാട്ടുപുഴ, മംഗലം, കുറിച്ചിക്കൽ മുതൽ ആറാട്ടുപുഴ, എകെജി നഗർ വരെയുള്ള തീരം ഭാഗീകമായി കടലെടുത്തു. പ്രദേശത്ത് കൂടെയുള്ള ഗതാഗതവും തടസപ്പെട്ടു. തിങ്കളാഴ്‌ച രാവിലെ മുതലാണ് കടലാക്രമണം രൂക്ഷമായത് . കൊവിഡ് കണ്ടെയിന്‍മെന്‍റ് സോണുകളായതിനാല്‍ ഇവിടെയുള്ളവര്‍ മറ്റൊരാളുടെ വീട്ടില്‍ അഭയം തേടുന്നത് രോഗവ്യാപനത്തിന് ഇടയാക്കിയേക്കും.
മഹാമാരിയുടെ കാലത്തെ കടല്‍ക്ഷോഭം; ഭീതിയോടെ തീരമേഖല
കടലാക്രമണത്തെ തുടര്‍ന്ന് അഞ്ച് വീടുകള്‍ പൂര്‍ണമായും തകര്‍ന്നപ്പോള്‍ 200 ഓളം വീടുകളില്‍ വെള്ളം കയറി
കടലാക്രമണം
പുലിമുട്ടോടുകൂടിയ കടൽഭിത്തി നിർമാണമെന്ന ഏറെ നാളത്തെ ആവശ്യം കടലാസിലൊതുങ്ങിയതിന്‍റെ ദുരിതമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് തീരവാസികള്‍ ആരോപിച്ചു. ആറാട്ടുപുഴ എംഇഎസ്, എസി പള്ളി, വട്ടച്ചാൽ, നല്ലാണിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന, പാനൂർ, പള്ളിപ്പാട്ട് മുറി, മതുക്കൾ ജങ്ഷൻ, തൃക്കുന്നപ്പുഴ, മൂത്തേരി, പ്രണവം, പതിയാങ്കര എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. നല്ലാണിക്കലിൽ പല വീടുകളും ഭാഗീകമായി തകർന്നു.