ആലപ്പുഴ:നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ നൽകിയ നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന കഴിഞ്ഞു. സ്ഥാനാര്‍ഥികളുടെയും ഏജന്‍റുമാരുടെയും അമ്പലപ്പുഴ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളുടെ പൊതു നിരീക്ഷകനായ ഡോ. ജെ. ഗണേശൻ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളുടെ പൊതു നിരീക്ഷകനായ നരേന്ദ്രകുമാർ ഡഗ്ഗ, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളുടെ പൊതു നിരീക്ഷകനായ ചന്ദ്രശേഖർ, അരൂർ, ചേർത്തല, ആലപ്പുഴ മണ്ഡലങ്ങളുടെ പൊതു നിരീക്ഷകനായ ധരംവീർ സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് വരണാധികാരികൾ പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടത്തിയത്.
നാമനിർദേശപത്രികയിലെ പത്തു നിർദേശകരിൽ ഒരാൾ ഒപ്പിടാതിരുന്നതിനെ തുടർന്ന് കായംകുളത്ത് സിപിഐ എംഎൽ. ലിബറേഷൻ കേരളയുടെ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിര്‍ദേശ പത്രിക നൽകിയ രാജശേഖരന്‍റെ രണ്ടു പത്രികകളും തള്ളി. മാർച്ച് 22 വരെ പത്രിക പിൻവലിക്കാം.
സ്ഥാനാർഥികളുടെ അംഗീകരിച്ച നാമനിർദ്ദേശ പത്രികകളുടെ മണ്ഡലം തിരിച്ചുള്ള വിവരം ചുവടെ
അരൂർ
ദെലീമ (സി.പി.ഐ.എം)
രുഗ്മ പ്രദീപ് (ബി.എസ്.പി)
ഷാനിമോൾ (ഐ.എൻ.സി)
അനിയപ്പൻ (ബി.ഡി.ജെ.എസ്)
അംബിക കെ.എൻ (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി)
പ്രതാപൻ (എസ്.യു.സി.ഐ.സി)
പ്രമോദ് (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് പാർട്ടി ഓഫ് ഇന്ത്യ)
രാജീവൻ (ബഹുജൻ ദ്രാവിഡ പാർട്ടി)
ചന്ദ്രൻ (സ്വതന്ത്രൻ)
മണിലാൽ (സ്വതന്ത്രൻ)
ചേർത്തല
വയലാർ ജയകുമാർ (ബി.എസ്.പി)
പി.പ്രസാദ് (സി.പി.ഐ)
എസ്. ശരത് (ഐ.എൻ.സി)
അഡ്വ. പി.എസ് ജ്യോതിസ് (ബി.ഡി.ജെ.എസ്)
കാർത്തികേയൻ (സ്വതന്ത്രൻ)
ശരത്. എസ് (സ്വതന്ത്രൻ)
ഷാജഹാൻ വി.എ (സ്വതന്ത്രൻ)
അഡ്വ. സോണിമോൻ കെ. മാത്യു (സ്വതന്ത്രൻ)
ആലപ്പുഴ
പി.പി ചിത്തരഞ്ജൻ (സി.പി.ഐ.എം)
ഡോ. കെ.എസ് മനോജ് (ഐ.എൻ.സി)
സന്ദീപ് വാചസ്‌പതി(ബി.ജെ.പി)
സുബീന്ദ്രൻ കെ.സി (ബി.എസ്.പി)
കെ.എ വിനോദ് (എസ്.യു.സി.ഐ.സി)
ഷൈലേന്ദ്രൻ (ബഹുജൻ ദ്രാവിഡ പാർട്ടി)
അമ്പലപ്പുഴ
അനൂപ് ആന്‍റണി (ബി.ജെ.പി)
അഡ്വ.എം. ലിജു (ഐ.എൻ.സി)
എച്ച്. സലാം (സി.പി.ഐ.എം)
എം.എം. താഹിർ (എസ്.ഡി.പി.ഐ)
സുബൈദ (എസ്.യു.സി.ഐ.സി)
സുഭദ്രാമ്മ (വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ)
കുട്ടനാട്
തോമസ് കെ. തോമസ് (എൻ.സി.പി)
അഡ്വ. ജേക്കബ് എബ്രഹാം (കേരള കോൺഗ്രസ്)
തമ്പി മേട്ടുതറ (ബി.ഡി.ജെ.എസ്)
ബിജു സേവ്യർ (എസ്.യു.സി.ഐ.സി)
ഡോ. വിനു (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി)
ഹരിപ്പാട്
രമേശ് ചെന്നിത്തല (ഐ.എൻ.സി)
അഡ്വ. ആർ സജിലാൽ (സി.പി.ഐ)
കെ. സോമൻ (ബി.ജെ.പി)
മധു റ്റി (എസ്.യു.സി.ഐ.സി)
അഡ്വ. നിയാസ് ഭാരതി(സ്വതന്ത്രൻ)
ചെങ്ങന്നൂർ
ഗോപകുമാർ (ബി.ജെ.പി)
മുരളി (ഐ.എൻ.സി)
ഷാജി റ്റി. ജോർജ് (ബി.എസ്.പി)
സജി ചെറിയാൻ (സി.പി.ഐ.എം)
ഗോപിനാഥൻ (എസ്.യു.സി.ഐ.സി)
മെൽവിൻ കെ. മാത്യു (ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി)
പൗലോസ് (സ്വതന്ത്രൻ)
മാവേലിക്കര
എം.എസ്. അരുൺ കുമാർ (സി.പി.ഐ.എം)
കെ.കെ. ഷാജു(ഐ.എൻ.സി.ഐ)
കെ. സഞ്ജു (ബി.ജെ.പി)
കെ. ശശികുമാർ (എസ്.യു.സി.ഐ.സി)
സീമ ഷാജു (സ്വതന്ത്ര)
ബി. സുഭാഷ് (സ്വതന്ത്രൻ)
സുരേഷ് നൂറനാട് (സ്വതന്ത്രൻ)
കായംകുളം
അരിത ബാബു (ഐ.ൻ.സി)
അഡ്വ. യു. പ്രതിഭ (സി.പി.ഐ.എം)
ബാബുജാൻ (സി.പി.ഐ.എം)
പ്രദീപ് ലാൽ (ബി.ഡി.ജെ.എസ്)
മൈന കെ. ഗോപിനാഥ് (എസ്.യു.സി.ഐ.സി)
വിഷ്‌ണു പ്രസാദ്(ബി.ഡി.ജെ.എസ്)
ഗീവർഗീസ് ശാമുവൽ (സ്വതന്ത്രൻ)
മണിയപ്പൻ ആചാരി (സ്വതന്ത്രൻ)
രാജീവ് ആർ (സ്വതന്ത്രൻ)
എൻ. ഷിഹാബുദ്ദീൻ (സ്വതന്ത്രൻ)
സത്യനാരായണൻ. എസ് (സ്വതന്ത്രൻ)