ആലപ്പുഴ:സ്‌കൂട്ടറില്‍ സഞ്ചരിക്കവെ മരം വീണതിനെ തുടര്‍ന്ന് യാത്രക്കാരൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് 17-ാം വാർഡ് ആന്നലത്തോട് തോട്ടുചിറയിൽ സിറാജുദ്ദീൻ (42) ആണ് മരിച്ചത്. ചേർത്തല-അരൂക്കുറ്റി റോഡിൽ പുതിയ പാലത്തിന് സമീപം രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം.
മരം വീണ് സ്‌കൂട്ടര്‍ യാത്രക്കാരൻ മരിച്ചു - Sirajuddin was traveling on a scooter when he fell into a tamarind vehicle near the new bridge bus stop.
സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പുതിയ പാലം ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നിരുന്ന പുളിമരം വാഹനത്തിലേക്ക് വീണാണ് യാത്രക്കാരനായ സിറാജുദ്ദീൻ മരിച്ചത്.
മരം വീണ് സ്‌കൂട്ടര്‍ യാത്രക്കാരൻ മരിച്ചു
ALSO READ: അമ്മയുടെ മൃതദേഹം വീട്ടിൽ കയറ്റാതെ മകനും കുടുംബവും ; സംസ്കരിച്ച് നാട്ടുകാര്‍
വടുതലയിൽ നിന്നും സ്‌കൂട്ടറില്‍ വരുമ്പോൾ പുതിയ പാലം ബസ് സ്റ്റോപ്പിന് സമീപത്തെ പുളിമരം വാഹനത്തിലേക്ക് വീഴുകയായിരുന്നു. അരൂക്കുറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. രണ്ടാഴ്ച മുൻപാണ് പിതാവ് അബ്ധുല്‍ കരീം മുസ്ലിയാര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഭാര്യ: സബീന. മക്കൾ: അദ്നാൻ,അജ്‌വ, ആമിൽ സയാൻ.