കേരളം

kerala

ETV Bharat / state

ശബരിമല വിഷയം പിണറായി സർക്കാരിന്‍റെ ചരിത്രപരമായ മണ്ടത്തരം; എകെ ആന്‍റണി - ശബരിമല വിഷയം

സുപ്രീം കോടതി വിധി വന്നപ്പോൾ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്താൻ പിണറായി സർക്കാര്‍ തയ്യാറാവണമായിരുന്നു എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്‍റണി

ശബരിമല വിഷയം പിണറായി സർക്കാരിന് പറ്റിയ ചരിത്രപരമായ മണ്ടത്തരം; എകെ ആന്‍റണി

By

Published : Oct 16, 2019, 8:39 PM IST

ആലപ്പുഴ : ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെ അനാവശ്യ തിടുക്കവും, പൊലീസ് അകമ്പടിയോടെ സ്ത്രീകളെ എത്തിക്കാൻ ശ്രമിച്ചതുമാണ് പിണറായി സർക്കാരിന് പറ്റിയ ചരിത്രപരമായ മണ്ടത്തരമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി. ശബരിമല വിഷയം പരമ്പരാഗത വിശ്വാസത്തിന്‍റെ പ്രശ്നമാണ്. സുപ്രീം കോടതി വിധി വന്നപ്പോൾ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്താൻ തയ്യാറാവണമായിരുന്നു എന്നും ആന്‍റണി അഭിപ്രായപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ ഉപ തെരഞ്ഞെടുപ്പിലും സിപിഎം പരാജയപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം പിണറായി സർക്കാരിന് പറ്റിയ ചരിത്രപരമായ മണ്ടത്തരം; എകെ ആന്‍റണി

രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സമ്പദ്ഘടന പൂർണമായും തകർന്നു. അയൽരാജ്യങ്ങളുടേതിനെക്കാൾ താഴെയാണ് ഇന്ത്യയുടെ വളർച്ചാനിരക്കെന്നും ആന്‍റണി ചൂണ്ടിക്കാട്ടി. പൊതുമേഖലാ സ്ഥാപനങ്ങൾ ബിജെപി സർക്കാർ വിറ്റഴിക്കുകയാണ്. കോണ്‍ഗ്രസ് സർക്കാർ മുന്നോട്ട് വെച്ച ജപ്പാൻ കുടിവെള്ള പദ്ധതി എന്ന ആശയം ബിജെപി ഏറ്റെടുക്കേണ്ടെന്നും രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും എകെ ആന്‍റണി അരൂരിൽ പറഞ്ഞു.

ABOUT THE AUTHOR

...view details