ആലപ്പുഴ : അയോധ്യ ക്ഷേത്ര നിർമാണ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തത് ഡിസിസി ഉപാധ്യക്ഷൻ. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും ആലപ്പുഴ ഡിസിസി ഉപാധ്യക്ഷനുമായ ടി.ജി രഘുനാഥപിള്ളയാണ് ആർഎസ്എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. പള്ളിപ്പുറം പട്ടാര്യസമാജം ക്ഷേത്രത്തിൽ നടന്ന അയോധ്യ ശ്രീരാമ ജൻമഭൂമി തീർഥ ക്ഷേത്ര നിർമാണത്തിനായുള്ള ധനസമാഹരണമാണ് ഡിസിസി ഉപാധ്യക്ഷൻ ഉദ്‌ഘാടനം ചെയ്തത്. രഘുനാഥപിള്ളയുടെ കയ്യിൽ നിന്നും കടവിൽ ശ്രീ മഹാലക്ഷ്മി ക്ഷേത്ര മേൽശാന്തി അനന്ത പത്മനാഭൻ നമ്പൂതിരി ഫണ്ട് ഏറ്റുവാങ്ങുന്ന ചിത്രം ഇതിനോടകം തന്നെ സാമൂഹ്യ മാധ്യങ്ങളിൽ വൻ ചർച്ചയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ആർഎസ്എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത് ഡിസിസി ഉപാധ്യക്ഷൻ - ആർഎസ്എസ് ഫണ്ട് ശേഖരണം വാർത്ത
നവമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നതോടെ കോൺഗ്രസിനുള്ളിൽ പുതിയ കലാപത്തിനാണ് കൊടി ഉയരുന്നത്.
ആർഎസ്എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത് ഡിസിസി ഉപാധ്യക്ഷൻ
നവമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നതോടെ കോൺഗ്രസിനുള്ളിൽ പുതിയ കലാപത്തിനാണ് കൊടി ഉയരുന്നത്. പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്‍റ് എന്ന നിലയിൽ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥപിള്ളയുടെ വിശദീകരണം. ഇപ്പോൾ ഉയർന്നിട്ടുള്ള വിമർശനങ്ങൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമാണെന്നും തന്‍റെ നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നതായും രഘുനാഥപിള്ള പ്രതികരിച്ചു.