കേരളം

kerala

ETV Bharat / state

ആർ.എസ്‌.പി മാർച്ചിലെ സുരക്ഷാ വീഴ്ച: പൊലീസ് അന്വേഷണം ആരംഭിച്ചു - ആർഎസ്‌പി മാർച്ചിലെ സുരക്ഷാ വീഴ്ച

സംഘർഷ സാധ്യത നിലനിന്നിടത്ത് പൊലീസിനെ ചുമതലപ്പെടുത്താത്തത് സംബന്ധിച്ചും ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാത്തതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടത്തുക

ആർഎസ്‌പി മാർച്ചിലെ സുരക്ഷാ വീഴ്ച: പൊലീസ് അന്വേഷണം ആരംഭിച്ചു

By

Published : Nov 12, 2019, 3:40 PM IST

ആലപ്പുഴ : ആലപ്പുഴ കലക്‌ട്രേറ്റിലേക്ക് ആർഎസ്‌പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തെ നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാത്ത വിഷയത്തിൽ പൊലീസ് വകുപ്പുതല അന്വേഷണം ആരംഭിച്ചു. സംഘർഷ സാധ്യത നിലനിന്നിടത്ത് പൊലീസിനെ ചുമതലപ്പെടുത്താത്തത് സംബന്ധിച്ചും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതുമായി ബന്ധപ്പെട്ടുമാണ് അന്വേഷണം നടത്തുക. ആലപ്പുഴ ഡി.വൈ.എസ്‌.പി വിവേക് കുമാർ ഐ.പി.എസിനാണ് അന്വേഷണ ചുമതല.

അമ്പതോളം വരുന്ന ആർഎസ്പി പ്രവർത്തകർ പ്രകടനമായി എത്തിയിട്ടും അവരെ തടയാൻ കലക്‌ട്രേറ്റില്‍ ഡ്യൂട്ടിക്കുണ്ടായിരുന്നത് രണ്ട് പൊലീസുകാർ മാത്രമായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ അറിയിച്ചതിനെത്തുടർന്ന് പിന്നീട് നഗരത്തിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എത്തുകയായിരുന്നു.

ABOUT THE AUTHOR

...view details