കേരളം

kerala

ETV Bharat / state

ലോട്ടറി വിൽപ്പനക്കാരനെ കാർ ഇടിപ്പിച്ച് പേഴ്‌സ്‌ തട്ടിയെടുത്ത പ്രതികൾ പിടിയിൽ - arrested

വിജനമായ സ്ഥലത്തുവെച്ച് ഗോപകുമാറിനെ കാറില്‍ നിന്ന്‌ പുറത്തേയ്ക്ക് വലിച്ചിടുകയും എതിർക്കാൻ ശ്രമിച്ച ഗോപകുമാറിനെ ഇടിച്ചു വീഴ്ത്തി കടന്നു കളയുകയുമായിരുന്നു

ആലപ്പുഴ  പ്രതികൾ പിടിയിൽ  തിരുവനന്തപുരം  സിസിടിവി ദൃശ്യം  പൊലീസ്  പൊലീസ് കൺട്രോൾ ക്യാമറ  മോഷണ സംഘം  robberry gang  edathwa police  kerala police  arrested  robberry gang kerala
ലോട്ടറി വിൽപ്പനക്കാരനെ കാർ ഇടിപ്പിച്ച് പേഴ്‌സ്‌ തട്ടിയെടുത്ത പ്രതികൾ പിടിയിൽ

By

Published : Oct 29, 2021, 8:52 AM IST

ആലപ്പുഴ: ലോട്ടറി വിൽപ്പനക്കാരനെ കാർ ഇടിപ്പിച്ച് പേഴ്‌സ്‌ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. തിരുവനന്തപുരം കാട്ടാക്കടയില്‍ വെച്ചാണ്‌ എടത്വാ പൊലീസ്‌ ഇവരെ പിടികൂടിയത്‌. തിരുവനന്തപുരം കാട്ടാക്കട കുളത്തുമ്മേൽ അഭിലാഷ് (30), സുരേഷ് ഭവനിൽ ജോൺ (കണ്ണൻ-28), പുത്തൻ വീട്ടിൽ ലിനു (ബിനുക്കുട്ടൻ-44) എന്നിവരാണ് പിടിയിലായത്.

എടത്വാ അമ്പ്രമൂലയിൽ വെച്ച് കാറിലെത്തിയ മൂവർ സംഘം ലോട്ടറി വിൽപ്പനക്കാരനായ മിത്രക്കരി കൈലാസം ഗോപകുമാറിനെ (53) കാർ ഇടിപ്പിച്ച ശേഷം പേഴ്‌സ്‌ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. സിസിടിവി ദൃശ്യം പരിശോധിച്ച പൊലീസിന് പ്രതികൾ ആലപ്പുഴയിലെ പെട്രോൾ പമ്പിൽ എത്തിയതായി സൂചന ലഭിച്ചിരുന്നു. ഇതിനെത്തുടന്ന് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.

ALSO READ:പ്രഹരമായി ഇന്ധന വില; തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ കടന്നു

ജില്ല പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള പൊലീസ് കൺട്രോൾ ക്യാമറയിൽ ഓച്ചിറ ഭാഗത്തുവെച്ച് കാറിന്‍റെ ചിത്രം പതിഞ്ഞു. ജില്ല പൊലീസ് മേധാവി ജി. ജയദേവിന്‍റെ നിർദ്ദേശ പ്രകാരം സംസ്ഥാന സ്പെഷ്യൽ സ്ക്വാഡിന് നിർദ്ദേശം കൈമാറി. സ്പെഷ്യൽ സ്ക്വാഡിന്‍റെ അന്വഷണത്തിൽ കാർ തിരുവനന്തപുരം കാട്ടാക്കട ഭാഗത്ത് നിന്ന് കണ്ടെത്തി.

ഡിവൈഎസ്‌പി സുരേഷ് കുമാർ എസ്.ടിയുടെ നേത്യത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു. അന്വഷണത്തിൽ ബുധനാഴ്‌ച രാത്രി 8.30 ഓടെ പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പ്രതികളേയും പൊലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന്‍റെ പിന്നിൽ കർട്ടൻ ഇട്ടിരുന്നതാണ് പിടികൂടാൻ സഹായിച്ചത്.

ALSO READ:മുല്ലപ്പെരിയാർ ഡാം അല്‍പ സമയത്തിനകം തുറക്കും

കഴിഞ്ഞ ശനിയാഴ്‌ച പുലർച്ചെ 6.30 - നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കാറിലെത്തിയ സംഘം ഗോപകുമാറിനോടെ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് തിരക്കി. ഇല്ലെന്ന് പറഞ്ഞതോടെ കാറിലെത്തിയവർ അല്‍പ ദൂരം മുന്നോട്ട് പോയിട്ട് തിരികെ വന്ന്‌ ഗോപകുമാറിനെ കാറിൽ കയറ്റുകയുമായിരുന്നു.

എടത്വാ ജംഗ്ഷനിലേക്കാണെങ്കിൽ കറിൽ കയറിയാൽ അവിടെ വിടാമെന്ന് അറിയിച്ചതിനെ തുടർന്നാണ് ഗോപകുമാർ കാറിൽ കയറിയത്. അൽപ്പ ദൂരം കാർ എത്തിയപ്പോൾ വിജനമായ സ്ഥലത്തുവെച്ച് ഗോപകുമാറിനെ പുറത്തേയ്ക്ക് വലിച്ചിടുകയും എതിർക്കാൻ ശ്രമിച്ച ഗോപകുമാറിനെ ഇടിച്ചു വീഴ്ത്തി മൂവരും കടന്നു കളയുകയുമായിരുന്നു. അപകടത്തെ തുടർന്ന് ഗോപകുമാറിന്‍റെ കാലിന് ഒടിവ് സംഭവിച്ചിരുന്നു.

ALSO READ:മകൻ ഓടിച്ച ബൈക്കിന്‍റെ ടയറില്‍ പര്‍ദ്ദ ചുറ്റി അമ്മയ്ക്ക് ദാരുണാന്ത്യം

ഇയാൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സി ഐ ആനന്ദ ബാബുവിന്‍റെ നേതൃത്വത്തിൽ എടത്വാ എസ് ഐ ഷാംജി, സീനിയർ സിപിഒ ഗോപൻ, സിപിഒമാരായ പ്രേംജിത്ത്, ശ്യംകുമാർ, സനീഷ് എന്നിവരാണ് അന്വഷണം നടത്തിയത്. പ്രതികളെ വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കും.

ABOUT THE AUTHOR

...view details