റോഡ് സുരക്ഷാ വാരം; 'സ്റ്റോപ്' ബോധവല്‍കരണ പരിപാടിക്ക് തുടക്കം
പരിപാടിയോടനുബന്ധിച്ച് ബോധവല്‍കരണ റാലി സംഘടിപ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പും ആലപ്പുഴ ദുരന്ത നിവാരണ സേനയും (എ.ഡി.ആര്‍.എഫ്) ചേര്‍ന്ന് നടത്തുന്ന ബോധവത്ക്കരണ പരിപാടിയാണിത്
ആലപ്പുഴ:റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നത് വഴി റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന സുരക്ഷാ ബോധവല്‍കരണ പരിപാടി 'സ്റ്റോപ്' നു തുടക്കമായി. ദേശീയ റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ചാണ് പരിപാടി. മോട്ടോര്‍ വാഹന വകുപ്പും ആലപ്പുഴ ദുരന്ത നിവാരണ സേനയും (എ.ഡി.ആര്‍.എഫ്) ചേര്‍ന്ന് നടത്തുന്ന ബോധവത്ക്കരണ പരിപാടിയാണിത്. പരിപാടിയോടനുബന്ധിച്ച് ബോധവത്ക്കരണ റാലി എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍.ടി.ഒ. സുമേഷ് ഫ്‌ളാഗ് ഓഫ് ചെയ്‌തു. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. എ.ഡി.ആര്‍.എഫ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രേംസായി ഹരിദാസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ വൃന്ദ സനില്‍, ദിലീപ്, അനീഷ് എ.ഡി.ആര്‍.എഫ്. ഓര്‍ഡിനേറ്റര്‍മാരായ നിജു, ജീജ, കൊച്ചുമോന്‍, ഹരീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.